യുവമോർച്ച പ്രതിഷേധം

കണ്ണൂർ: മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് നിയമസഭക്കു മുന്നിൽ പ്രതിഷേധിച്ച ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ, യുവമോർച്ച സംസ്ഥാന അധ്യക്ഷൻ പ്രഫുൽ കൃഷ്ണ എന്നിവരുൾപ്പടെയുള്ളവരുടെ അറസ്​റ്റിൽ പ്രതിഷേധിച്ച് യുവമോർച്ച കണ്ണൂർ ജില്ല കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി. യോഗം യുവമോർച്ച കണ്ണൂർ ജില്ല പ്രസിഡൻറ് അരുൺ കൈതപ്രം ഉദ്ഘാടനം ചെയ്തു. അർജുൻ മാവിലക്കണ്ടി അധ്യക്ഷത വഹിച്ചു. കെ. രഞ്ജിത്ത് സ്വാഗതം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.