തലശ്ശേരിയിൽ തെരുവ് കച്ചവടം നിേരാധിച്ചു

തല​േശ്ശരി: നഗരത്തിൽ വഴിവാണിഭം നിരോധിച്ചു. പൂ വിൽപനയും അനുവദിക്കില്ല. ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാകും. നഗരസഭതല സുരക്ഷ സമിതി യോഗത്തിലാണ് തീരുമാനം. പച്ചക്കറി മാർക്കറ്റ്, മെയിൻ റോഡിലെ മൊത്ത കച്ചവടം എന്നിവക്ക് രാവിെല ഏഴ്​ മുതൽ വൈകീട്ട് നാലുവരെ തുറക്കാൻ അനുമതി നൽകി. ചതയ ദിനാഘോഷം വീടുകൾ കേന്ദ്രീകരിച്ച് മാത്രമേ നടത്താവൂ. അന്നദാനം പോലുള്ള പൊതുപരിപാടികൾ ഒഴിവാക്കണം. അടച്ചിട്ട കുട്ടിമാക്കൂലിലെ റേഷൻ കട അണുനശീകരണം നടത്തിയ ശേഷം പ്രാഥമിക സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ടവരെ മാറ്റിനിർത്തി തുറന്നുപ്രവർത്തിക്കാൻ അനുമതി നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.