മാങ്ങാട്ടിടത്ത് വീടിന് നേരെ അക്രമം

കൂത്തുപറമ്പ്: മാങ്ങാട്ടിടത്ത് വീടിനും കാറിനും നേരെ അക്രമം. ആമ്പിലാട് മഹാവിഷ്ണു ക്ഷേത്രത്തിന് സമീപത്തെ സി. ദയാലി​ൻെറ വീടിന് നേരെയാണ് കഴിഞ്ഞദിവസം രാത്രി അക്രമമുണ്ടായത്. ബൈക്കുകളിൽ എത്തിയ സംഘം വീട്ടിൽ അതിക്രമിച്ച് കയറി നാശനഷ്​ടം വരുത്തുകയായിരുന്നു. ചുവരിലെ ക്ലോക്ക് എറിഞ്ഞുടച്ചു. മുറ്റത്ത് നിർത്തിയ കാറി​ൻെറ ഗ്ലാസും തകർത്തിട്ടുണ്ട്. ദയാലി​ൻെറ പിതാവ്​ നാരായണനും മാതാവ്​ പത്മജയും ഉൾപ്പെടെയുള്ളവരെ ഭീഷണിപ്പെടുത്തിയതായും വീട്ടുകാർ പറഞ്ഞു. കൂത്തുപറമ്പ് പൊലീസ്​ സ്ഥലത്തെത്തി പരിശോധന നടത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.