അറബിക്​ സെമിനാർ

തലശ്ശേരി: അറബി സംസാരഭാഷയല്ലാത്ത പ്രദേശങ്ങളിൽ അറബിഭാഷാപഠന രംഗത്ത് ഉന്നത നേട്ടമുണ്ടാക്കിയ സംസ്ഥാനമായ കേരളത്തിൽനിന്ന്​ മികച്ച അറബിഭാഷാ രചനകൾ അറബ് ലോകം പ്രതീക്ഷിക്കുന്നതായി അൽജീരിയയിലെ അൽ അറബി തെബെസ്സി യൂനിവേഴ്സിറ്റിയിലെ പ്രഫ. ഡോ. മൗന ബർഹൗമി പറഞ്ഞു. പാറാൽ ദാറുൽ ഇർഷാദ് അറബിക് കോളജ് അറബിക് പി.ജി ഡിപ്പാർട്​മൻെറി​ൻെറയും തലശ്ശേരി ഗവ. ബ്രണ്ണൻ കോളജ് അറബിക് ഡിപ്പാർട്​മൻെറി​ൻെറയും ആഭിമുഖ്യത്തിൽ നടത്തിയ അന്താരാഷ്​ട്ര ഓൺലൈൻ അറബിക് വെബിനാറിൽ വിഷയാവതരണം നടത്തുകയായിരുന്നു അദ്ദേഹം. കാലിക്കറ്റ് യൂനിവേഴ്സിറ്റി മുൻ വൈസ് ചാൻസലറും അസം യൂനിവേഴ്സിറ്റി അറബിക് ഡിപ്പാർട്​മൻെറ് പ്രഫസറുമായ ഡോ. കെ. മുഹമ്മദ് ബഷീർ സെമിനാർ ഉദ്ഘാടനം ചെയ്തു. തലശ്ശേരി ഗവ. ബ്രണ്ണൻ കോളജ് അറബിക് ഡിപ്പാർട്​മൻെറിലെ പ്രഫ. ഡോ. അബ്​ദുൽ റഷീദ് അധ്യക്ഷത വഹിച്ചു. ഗവ. ബ്രണ്ണൻ കോളജ് അറബിക് ഡിപ്പാർട്​മൻെറ്​ തലവൻ ഡോ. കെ. മുഹമ്മദ് സിറാജുദ്ദീൻ മോഡറേറ്ററായിരുന്നു. പാറാൽ ദാറുൽ ഇർഷാദ് അറബിക് കോളജ് പ്രിൻസിപ്പൽ കെ. അബ്​ദുൽ സമദ്, പ്രഫ. പി.കെ. അബ്​ദുൽ ജലീൽ, പ്രഫ. എസ്.വി. ഹയറുന്നിസ, പ്രഫ. അഷ്റഫ്, പ്രഫ. പി.പി. ശഫീഖ് എന്നിവർ സംസാരിച്ചു. ഇന്ത്യയിലെയും വിദേശത്തെയും വിവിധ സർവകലാശാലകളിലെയും കോളജുകളിലെയും അധ്യാപകരും വിദ്യാർഥികളും വെബിനാറിൽ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.