Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Aug 2020 11:58 PM GMT Updated On
date_range 23 Aug 2020 11:58 PM GMTഅറബിക് സെമിനാർ
text_fieldsbookmark_border
തലശ്ശേരി: അറബി സംസാരഭാഷയല്ലാത്ത പ്രദേശങ്ങളിൽ അറബിഭാഷാപഠന രംഗത്ത് ഉന്നത നേട്ടമുണ്ടാക്കിയ സംസ്ഥാനമായ കേരളത്തിൽനിന്ന് മികച്ച അറബിഭാഷാ രചനകൾ അറബ് ലോകം പ്രതീക്ഷിക്കുന്നതായി അൽജീരിയയിലെ അൽ അറബി തെബെസ്സി യൂനിവേഴ്സിറ്റിയിലെ പ്രഫ. ഡോ. മൗന ബർഹൗമി പറഞ്ഞു. പാറാൽ ദാറുൽ ഇർഷാദ് അറബിക് കോളജ് അറബിക് പി.ജി ഡിപ്പാർട്മൻെറിൻെറയും തലശ്ശേരി ഗവ. ബ്രണ്ണൻ കോളജ് അറബിക് ഡിപ്പാർട്മൻെറിൻെറയും ആഭിമുഖ്യത്തിൽ നടത്തിയ അന്താരാഷ്ട്ര ഓൺലൈൻ അറബിക് വെബിനാറിൽ വിഷയാവതരണം നടത്തുകയായിരുന്നു അദ്ദേഹം. കാലിക്കറ്റ് യൂനിവേഴ്സിറ്റി മുൻ വൈസ് ചാൻസലറും അസം യൂനിവേഴ്സിറ്റി അറബിക് ഡിപ്പാർട്മൻെറ് പ്രഫസറുമായ ഡോ. കെ. മുഹമ്മദ് ബഷീർ സെമിനാർ ഉദ്ഘാടനം ചെയ്തു. തലശ്ശേരി ഗവ. ബ്രണ്ണൻ കോളജ് അറബിക് ഡിപ്പാർട്മൻെറിലെ പ്രഫ. ഡോ. അബ്ദുൽ റഷീദ് അധ്യക്ഷത വഹിച്ചു. ഗവ. ബ്രണ്ണൻ കോളജ് അറബിക് ഡിപ്പാർട്മൻെറ് തലവൻ ഡോ. കെ. മുഹമ്മദ് സിറാജുദ്ദീൻ മോഡറേറ്ററായിരുന്നു. പാറാൽ ദാറുൽ ഇർഷാദ് അറബിക് കോളജ് പ്രിൻസിപ്പൽ കെ. അബ്ദുൽ സമദ്, പ്രഫ. പി.കെ. അബ്ദുൽ ജലീൽ, പ്രഫ. എസ്.വി. ഹയറുന്നിസ, പ്രഫ. അഷ്റഫ്, പ്രഫ. പി.പി. ശഫീഖ് എന്നിവർ സംസാരിച്ചു. ഇന്ത്യയിലെയും വിദേശത്തെയും വിവിധ സർവകലാശാലകളിലെയും കോളജുകളിലെയും അധ്യാപകരും വിദ്യാർഥികളും വെബിനാറിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story