ആറ്റടപ്പ ഡയാലിസിസ് കേന്ദ്രം ഇന്ന്​ പ്രവർത്തനം തുടങ്ങും

കണ്ണൂർ: ദേശീയ നഗര ആരോഗ്യദൗത്യത്തി​ൻെറ കീഴിൽ ആറ്റടപ്പയിലെ എടക്കാട് അർബൻ ഡയാലിസിസ് സൻെറർ തിങ്കളാഴ്ച പ്രവർത്തനം തുടങ്ങും. ജില്ലയിൽ കോവിഡി​ൻെറ ഭാഗമായി ക്വാറൻറീനിൽ കഴിയുന്ന വ്യക്കരോഗികൾക്ക് ഡയാലിസിസ് ചെയ്യുന്നതിനായി ജില്ല ഡിസാസ്​റ്റർ മാനേജ്‌മൻെറ്​ അതോറിറ്റിയുടെ നിർദേശത്തിലാണ്​ പ്രവർത്തനം തുടങ്ങുക. കണ്ണൂർ കോർപറേഷ​ൻെറ കീഴിലുള്ള കെട്ടിടത്തിൽ 1.10 കോടി രൂപയുടെ മരാമത്ത് പ്രവൃത്തിയും ആറ്​ ഡയാലിസിസ് മെഷീനുകളും അനുബന്ധ ഉപകരണങ്ങളടക്കം 72 ലക്ഷം രൂപയുടെ സജ്ജീകരണങ്ങളും രോഗികൾക്കായി തയാറാക്കിയിട്ടുണ്ട്​. ഇപ്പോൾ കോവിഡ്​ പശ്ചാത്തലത്തിൽ അവശ്യമായ 9.25 ലക്ഷം രൂപയുടെ പ്രവൃത്തി പൂർത്തിയാക്കി. എട്ടുലക്ഷം രൂപയുടെ മരുന്നും മറ്റും ഒരുക്കിയിട്ടുണ്ട്​. ഡയാലിസിസ് കേന്ദ്രത്തിൽ ആവശ്യമായ ജിവനക്കാരെ എൻ.എച്ച്​.എം നിയമിച്ചിട്ടുണ്ട്. കണ്ണൂർ ജില്ല ആശുപത്രിയിലെ നെഫ്രോളജി വിഭാഗത്തിൽ രോഗികളെ പരിശോധനകൾക്ക് വിധേയമാക്കിയ ശേഷമായിരിക്കും ഡയാലിസിസ് കേന്ദ്രത്തിലേക്ക് അയക്കുക. കോവിഡ് പരിശോധന നടത്തി രോഗമില്ലെന്ന് ഉറപ്പുവരുത്തിയ ശേഷമാണ്​ രോഗികളെ ഡയാലിസിസ്​ നടത്തുക. രജിസ്ട്രേഷനായി 04972709920, 6282435353 എന്നീ ഫോൺ നമ്പറുകളിലോ dpmknr@gmail.com എന്ന മെയിൽ വിലാസത്തിലോ ബന്ധപ്പെടണമെന്ന് ജില്ല കലക്ടർ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.