Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Aug 2020 11:58 PM GMT Updated On
date_range 23 Aug 2020 11:58 PM GMTആറ്റടപ്പ ഡയാലിസിസ് കേന്ദ്രം ഇന്ന് പ്രവർത്തനം തുടങ്ങും
text_fieldsbookmark_border
കണ്ണൂർ: ദേശീയ നഗര ആരോഗ്യദൗത്യത്തിൻെറ കീഴിൽ ആറ്റടപ്പയിലെ എടക്കാട് അർബൻ ഡയാലിസിസ് സൻെറർ തിങ്കളാഴ്ച പ്രവർത്തനം തുടങ്ങും. ജില്ലയിൽ കോവിഡിൻെറ ഭാഗമായി ക്വാറൻറീനിൽ കഴിയുന്ന വ്യക്കരോഗികൾക്ക് ഡയാലിസിസ് ചെയ്യുന്നതിനായി ജില്ല ഡിസാസ്റ്റർ മാനേജ്‌മൻെറ് അതോറിറ്റിയുടെ നിർദേശത്തിലാണ് പ്രവർത്തനം തുടങ്ങുക. കണ്ണൂർ കോർപറേഷൻെറ കീഴിലുള്ള കെട്ടിടത്തിൽ 1.10 കോടി രൂപയുടെ മരാമത്ത് പ്രവൃത്തിയും ആറ് ഡയാലിസിസ് മെഷീനുകളും അനുബന്ധ ഉപകരണങ്ങളടക്കം 72 ലക്ഷം രൂപയുടെ സജ്ജീകരണങ്ങളും രോഗികൾക്കായി തയാറാക്കിയിട്ടുണ്ട്. ഇപ്പോൾ കോവിഡ് പശ്ചാത്തലത്തിൽ അവശ്യമായ 9.25 ലക്ഷം രൂപയുടെ പ്രവൃത്തി പൂർത്തിയാക്കി. എട്ടുലക്ഷം രൂപയുടെ മരുന്നും മറ്റും ഒരുക്കിയിട്ടുണ്ട്. ഡയാലിസിസ് കേന്ദ്രത്തിൽ ആവശ്യമായ ജിവനക്കാരെ എൻ.എച്ച്.എം നിയമിച്ചിട്ടുണ്ട്. കണ്ണൂർ ജില്ല ആശുപത്രിയിലെ നെഫ്രോളജി വിഭാഗത്തിൽ രോഗികളെ പരിശോധനകൾക്ക് വിധേയമാക്കിയ ശേഷമായിരിക്കും ഡയാലിസിസ് കേന്ദ്രത്തിലേക്ക് അയക്കുക. കോവിഡ് പരിശോധന നടത്തി രോഗമില്ലെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് രോഗികളെ ഡയാലിസിസ് നടത്തുക. രജിസ്ട്രേഷനായി 04972709920, 6282435353 എന്നീ ഫോൺ നമ്പറുകളിലോ dpmknr@gmail.com എന്ന മെയിൽ വിലാസത്തിലോ ബന്ധപ്പെടണമെന്ന് ജില്ല കലക്ടർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story