തളിപ്പറമ്പ്: ഒാൺലൈനിൽ ലഭിച്ചുതുടങ്ങി. ഒരു വ്യക്തിക്ക് അയാളുടെയും കുടുംബത്തിൻെറയും പേരിൽ എത്ര ഭൂമി കൈവശത്തിലുണ്ടെന്ന് കാണിക്കുന്ന ഇ-ഡിസ്ട്രിക്ട് പദ്ധതിയിലൂടെ ഓൺലൈനായാണ് ലഭ്യമായിത്തുടങ്ങിയത്. വില്ലേജ് ഓഫിസർമാരുടെ ഡിജിറ്റൽ ഒപ്പോടുകൂടി മലയാളത്തിലാണ് സർട്ടിഫിക്കറ്റ് ലഭ്യമാവുക. ഇതിനായി വ്യക്തികൾക്ക് അക്ഷയ കേന്ദ്രങ്ങൾ മുഖേനയോ സ്വന്തം 'പോർട്ടൽ യൂസർ' മുഖേനയോ അപേക്ഷ നൽകാം. അപേക്ഷകനും കുടുംബത്തിനും സ്വന്തമായി ഭൂമിയില്ലെങ്കിൽ 'തങ്ങളുടെ പേരിൽ സ്വന്തമായി ഭൂമിയില്ല' എന്ന സ്വയം സാക്ഷ്യപ്പെടുത്തിയ പ്രസ്താവനയും റേഷൻ കാർഡ് നമ്പറും തിരിച്ചറിയൽ രേഖയും അപേക്ഷയോടൊപ്പം വെക്കണം. ഭൂമി ഉള്ളവരാണെങ്കിൽ ഭൂമിയുടെ ആധാരത്തിൻെറ പകർപ്പും നികുതി രസീതിൻെറ പകർപ്പും അപേക്ഷയോടൊപ്പം വെക്കണം. ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട് സ്വന്തമായി ഭൂമിയില്ല എന്ന സാക്ഷ്യപത്രത്തിനായി കോവിഡ് പ്രോട്ടോകോൾ ലംഘിച്ച് ആളുകൾ വില്ലേജ് ഓഫിസുകൾക്കുമുന്നിൽ തടിച്ചുകൂടുന്നത് വാർത്തയായിരുന്നു. ഈ സാഹചര്യത്തിലാണ് ------------------------സ്റ്റ്റ്റേ------------------------ ഐ.ടി മിഷനും നാഷനൽ ഇൻഫർമാറ്റിക്ക് സൻെററും റവന്യൂ വകുപ്പും ചേർന്ന് ഇത്തരമൊരു സർട്ടിഫിക്കറ്റ് രൂപകൽപന ചെയ്തത്. ഇതിനോടകംതന്നെ ജാതി സർട്ടിഫിക്കറ്റ്, വരുമാന സർട്ടിഫിക്കറ്റ്, നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റ്, ബന്ധുത്വ സർട്ടിഫിക്കറ്റ് ഉൾപ്പെടെ 25ഓളം സർട്ടിഫിക്കറ്റുകൾ ഇ-ഡിസ്ട്രിക്ട് പദ്ധതിയിലൂടെ ലഭ്യമാവുന്നുണ്ട്. സംസ്ഥാന ആവശ്യങ്ങൾക്ക് മാത്രമാണ് ഈ സർട്ടിഫിക്കറ്റ് ഉപയോഗിക്കാൻ സാധിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.