Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഭൂസ്ഥിതി...

ഭൂസ്ഥിതി സർട്ടിഫിക്കറ്റ്

text_fields
bookmark_border
തളിപ്പറമ്പ്: ഒാൺലൈനിൽ ലഭിച്ചുതുടങ്ങി. ഒരു വ്യക്തിക്ക് അയാളുടെയും കുടുംബത്തി​ൻെറയും പേരിൽ എത്ര ഭൂമി കൈവശത്തിലുണ്ടെന്ന് കാണിക്കുന്ന ഇ-ഡിസ്​ട്രിക്​ട്​ പദ്ധതിയിലൂടെ ഓൺലൈനായാണ്​ ലഭ്യമായിത്തുടങ്ങിയത്​. വില്ലേജ് ഓഫിസർമാരുടെ ഡിജിറ്റൽ ഒപ്പോടുകൂടി മലയാളത്തിലാണ് സർട്ടിഫിക്കറ്റ് ലഭ്യമാവുക. ഇതിനായി വ്യക്തികൾക്ക് അക്ഷയ കേന്ദ്രങ്ങൾ മുഖേനയോ സ്വന്തം 'പോർട്ടൽ യൂസർ' മുഖേനയോ അപേക്ഷ നൽകാം. അപേക്ഷകനും കുടുംബത്തിനും സ്വന്തമായി ഭൂമിയില്ലെങ്കിൽ 'തങ്ങളുടെ പേരിൽ സ്വന്തമായി ഭൂമിയില്ല' എന്ന സ്വയം സാക്ഷ്യപ്പെടുത്തിയ പ്രസ്​താവനയും റേഷൻ കാർഡ് നമ്പറും തിരിച്ചറിയൽ രേഖയും അപേക്ഷയോടൊപ്പം വെക്കണം. ഭൂമി ഉള്ളവരാണെങ്കിൽ ഭൂമിയുടെ ആധാരത്തി​ൻെറ പകർപ്പും നികുതി രസീതി​ൻെറ പകർപ്പും അപേക്ഷയോടൊപ്പം വെക്കണം. ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട് സ്വന്തമായി ഭൂമിയില്ല എന്ന സാക്ഷ്യപത്രത്തിനായി കോവിഡ് പ്രോട്ടോകോൾ ലംഘിച്ച് ആളുകൾ വില്ലേജ് ഓഫിസുകൾക്കുമുന്നിൽ തടിച്ചുകൂടുന്നത് വാർത്തയായിരുന്നു. ഈ സാഹചര്യത്തിലാണ് ------------------------സ്റ്റ്​റ്റേ------------------------ ഐ.ടി മിഷനും നാഷനൽ ഇൻഫർമാറ്റിക്ക് സൻെററും റവന്യൂ വകുപ്പും ചേർന്ന് ഇത്തരമൊരു സർട്ടിഫിക്കറ്റ് രൂപകൽപന ചെയ്തത്. ഇതിനോടകംതന്നെ ജാതി സർട്ടിഫിക്കറ്റ്, വരുമാന സർട്ടിഫിക്കറ്റ്, നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റ്, ബന്ധുത്വ സർട്ടിഫിക്കറ്റ് ഉൾപ്പെടെ 25ഓളം സർട്ടിഫിക്കറ്റുകൾ ഇ-ഡിസ്​ട്രിക്​ട്​ പദ്ധതിയിലൂടെ ലഭ്യമാവുന്നുണ്ട്. സംസ്ഥാന ആവശ്യങ്ങൾക്ക് മാത്രമാണ് ഈ സർട്ടിഫിക്കറ്റ് ഉപയോഗിക്കാൻ സാധിക്കുക.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story