യു. കൃഷ്​ണന്​ നാടി​െൻറ അന്ത്യാഞ്ജലി

യു. കൃഷ്​ണന്​ നാടി​ൻെറ അന്ത്യാഞ്ജലി മുഴപ്പിലങ്ങാട്: കമ്യൂണിസ്​റ്റ്​ പാർട്ടിയുടെ ആദ്യകാല പ്രവർത്തകൻ യു. കൃഷ്​ണന് നാടി​ൻെറ അന്ത്യാഞ്ജലി. അനുശോചന യോഗത്തിൽ സി.പി.എം ലോക്കൽ സെക്രട്ടറി കെ.വി. പത്മനാഭൻ അധ്യക്ഷത വഹിച്ചു. എൻ. ചന്ദ്രൻ, എ.വി. ബാലൻ, വി. പ്രഭാകരൻ, സി. ദാസൻ, ടി.കെ. മോഹനൻ (വ്യാപാരി വ്യവസായി സമിതി), സുരേഷൻ എന്നിവർ സംസാരിച്ചു. വിവിധ തുറകളിൽ പ്രവർത്തിക്കുന്നവർ അദ്ദേഹത്തിന് ആദരാഞ്ജലി അർപ്പിച്ചു. വ്യാപാരികൾ ആദരസൂചകമായി വെള്ളിയാഴ്​ച ഉച്ചവരെ കടകളടച്ചു. സി.പി.എം ഹർത്താൽ ആചരിച്ചു.മുഴപ്പിലങ്ങാട് ലോക്കൽ സെക്രട്ടറി, കടമ്പൂർ -മുഴപ്പിലങ്ങാട് സംയുക്ത ലോക്കൽ കമ്മിറ്റിയംഗം, മുഴപ്പിലങ്ങാട് പഞ്ചായത്തംഗം എന്നീ നിലകളിൽ യു. കൃഷ്​ണൻ​ പ്രവർത്തിച്ചിരുന്നു. കർഷകസമരത്തിലടക്കം പങ്കെടുത്ത് ജയിൽവാസമനുഷ്​ഠിച്ചിട്ടുണ്ട്. അടിയന്തരാവസ്ഥക്കാലത്തും ദിവസങ്ങളോളം ലോക്കപ്പിൽ കഴിഞ്ഞിരുന്നു. മുഴപ്പിലങ്ങാട് പ്രദേശത്ത് പാർട്ടി കെട്ടിപ്പടുക്കുന്നതിൽ നിർണായക പങ്ക് വഹിച്ചു. 1957-1958 കാലത്ത് മുഴപ്പിലങ്ങാട് പൊതുശ്​മശാനം യാഥാർഥ്യമാക്കുന്നതിൽ മുഖ്യപങ്കു വഹിച്ചു. വെള്ളിയാഴ്​ച മുഴപ്പിലങ്ങാട് പഞ്ചായത്ത് ശ്​മശാനത്തിൽ സംസ്​കരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.