Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Aug 2020 11:58 PM GMT Updated On
date_range 2020-08-22T05:28:09+05:30യു. കൃഷ്ണന് നാടിെൻറ അന്ത്യാഞ്ജലി
text_fieldsയു. കൃഷ്ണന് നാടിൻെറ അന്ത്യാഞ്ജലി മുഴപ്പിലങ്ങാട്: കമ്യൂണിസ്റ്റ് പാർട്ടിയുടെ ആദ്യകാല പ്രവർത്തകൻ യു. കൃഷ്ണന് നാടിൻെറ അന്ത്യാഞ്ജലി. അനുശോചന യോഗത്തിൽ സി.പി.എം ലോക്കൽ സെക്രട്ടറി കെ.വി. പത്മനാഭൻ അധ്യക്ഷത വഹിച്ചു. എൻ. ചന്ദ്രൻ, എ.വി. ബാലൻ, വി. പ്രഭാകരൻ, സി. ദാസൻ, ടി.കെ. മോഹനൻ (വ്യാപാരി വ്യവസായി സമിതി), സുരേഷൻ എന്നിവർ സംസാരിച്ചു. വിവിധ തുറകളിൽ പ്രവർത്തിക്കുന്നവർ അദ്ദേഹത്തിന് ആദരാഞ്ജലി അർപ്പിച്ചു. വ്യാപാരികൾ ആദരസൂചകമായി വെള്ളിയാഴ്ച ഉച്ചവരെ കടകളടച്ചു. സി.പി.എം ഹർത്താൽ ആചരിച്ചു.മുഴപ്പിലങ്ങാട് ലോക്കൽ സെക്രട്ടറി, കടമ്പൂർ -മുഴപ്പിലങ്ങാട് സംയുക്ത ലോക്കൽ കമ്മിറ്റിയംഗം, മുഴപ്പിലങ്ങാട് പഞ്ചായത്തംഗം എന്നീ നിലകളിൽ യു. കൃഷ്ണൻ പ്രവർത്തിച്ചിരുന്നു. കർഷകസമരത്തിലടക്കം പങ്കെടുത്ത് ജയിൽവാസമനുഷ്ഠിച്ചിട്ടുണ്ട്. അടിയന്തരാവസ്ഥക്കാലത്തും ദിവസങ്ങളോളം ലോക്കപ്പിൽ കഴിഞ്ഞിരുന്നു. മുഴപ്പിലങ്ങാട് പ്രദേശത്ത് പാർട്ടി കെട്ടിപ്പടുക്കുന്നതിൽ നിർണായക പങ്ക് വഹിച്ചു. 1957-1958 കാലത്ത് മുഴപ്പിലങ്ങാട് പൊതുശ്മശാനം യാഥാർഥ്യമാക്കുന്നതിൽ മുഖ്യപങ്കു വഹിച്ചു. വെള്ളിയാഴ്ച മുഴപ്പിലങ്ങാട് പഞ്ചായത്ത് ശ്മശാനത്തിൽ സംസ്കരിച്ചു.
Next Story