റോഡ് തകർന്ന്​ യാത്രാദുരിതം

ഇരിക്കൂർ: ഇരിക്കൂർ ടൗൺ, ബസ്​സ്​റ്റാൻഡ്​ മേഖലകളിൽനിന്ന് കോളേട്ടേക്കുള്ള റോഡ് തകർന്ന്​ യാത്ര ദുഷ്​കരമായി. വാഹനങ്ങൾ ഓടുമ്പോൾ മെറ്റൽ ഇളകിത്തെറിച്ച്​ അപകടങ്ങളും ഉണ്ടാവുന്നു. സംസ്ഥാന പാതയിൽനിന്ന് തുടങ്ങി കോളോട് വഴി തട്ടിൽ, ചിറമ്മൽ വഴി നിടുവള്ളൂരിലേക്കും പട്ടുവത്തേക്കുമുള്ള റോഡാണ് തകർന്നത്​. റോഡ് തകർന്നതോടെ ഓട്ടോ ടാക്സികൾ സർവിസ് നിർത്തിവെക്കാനൊരുങ്ങുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.