വായനശാല കെട്ടിട ഉദ്ഘാടനം

ഇരിട്ടി: മുഴക്കുന്ന് ഗ്രാമ പഞ്ചായത്ത്‌ ആസ്തി വികസന ഫണ്ട്‌ ഉപയോഗിച്ച് പുനർനിർമിച്ച അയ്യപ്പൻകാവ് പുഴക്കര പൊതുജന വായനശാല ഗ്രന്ഥാലയം കെട്ടിടത്തി​ൻെറ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത്‌ പ്രസിഡൻറ്​ ബാബു ജോസഫ് നിർവഹിച്ചു. പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ കെ.വി. റഷീദ് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത്‌ അംഗം എം. വിനീത, പ്രഭാകരൻ, പി. സലാം, മൊയ്‌തീൻ ചാത്തോത്ത്, ബി.കെ. അസീസ്, പി. ഫൈസൽ, സി. നസീർ എന്നിവർ സംസാരിച്ചു. പുസ്തക ശേഖരണ പരിപാടി ചാലിൽ അലിയിൽനിന്ന്​ പുസ്തകങ്ങൾ സ്വീകരിച്ച്​ പഞ്ചായത്ത് പ്രസിഡൻറ്​ ബാബു ജോസഫ് ‌ നിർവഹിച്ചു. അഡ്വ. സണ്ണി ജോസഫി​ൻെറ എം.എൽ.എ ഫണ്ട് ഉപയോഗിച്ച് കെ.എസ്.എഫ്.ഇ വഴി ലഭിച്ച ടെലിവിഷ​ൻെറ സ്വിച്ച് ഓണും അദ്ദേഹം നിർവഹിച്ചു. സ്വാതന്ത്ര്യ ദിനാഘോഷത്തി​ൻെറ ഭാഗമായി നടന്ന വിവിധ ഓൺലൈൻ കലാമത്സരങ്ങളിലെ ജേതാക്കൾക്കുള്ള സമ്മാനങ്ങളും ചടങ്ങിൽ വിതരണം ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.