ചൊക്ലി ആയുഷ് പ്രാഥമികാരോഗ്യ കേന്ദ്രം നാടിന് സമര്‍പ്പിച്ചു

ചൊക്ലി: സംസ്ഥാനത്തെ ആരോഗ്യ മേഖലയിലെ ജനകീയ ഇടപെടല്‍ മാതൃകാപരമാണെന്നും ഇത് കൂടുതല്‍ പ്രോത്സാഹിപ്പിക്കപ്പെടേണ്ടതുണ്ടെന്നും ആരോഗ്യ മന്ത്രി കെ.കെ. ശൈലജ. ചൊക്ലി ഗ്രാമപഞ്ചായത്ത് ആയുഷ് പ്രാഥമികാരോഗ്യ കേന്ദ്രത്തി‍ൻെറ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിക്കുകയായിരുന്നു മന്ത്രി. മുന്‍കാലങ്ങളില്‍ സര്‍ക്കാര്‍ ഫണ്ടുകൊണ്ട് മാത്രമാണ് ഗവ. ആശുപത്രികള്‍ നവീകരിച്ചിരുന്നത്. എന്നാല്‍, ഇന്ന് ആ സ്ഥിതി മാറി. എം.എല്‍.എ ഫണ്ടുകളും ജനകീയ കമ്മിറ്റിയുടെ സാമ്പത്തിക സഹായവും ഇപ്പോള്‍ മുതല്‍ക്കൂട്ടാവുന്നുണ്ട്. ജനകീയ ഇടപെടലുകളിലൂടെ സര്‍ക്കാര്‍ ആതുരാലയങ്ങളെ മികച്ച നിലവാരത്തിലേക്ക് മാറ്റാന്‍ സാധിക്കുന്നുണ്ടെന്നും ഇത്തരം കൂട്ടായ്മകള്‍ പ്രോത്സാഹിപ്പിക്കപ്പെടേണ്ടതാണെന്നും മന്ത്രി പറഞ്ഞു. എം.എല്‍.എയുടെ പ്രാദേശിക വികസന ഫണ്ടില്‍നിന്ന് 23 ലക്ഷവും ഗ്രാമപഞ്ചായത്ത് പദ്ധതി വിഹിതമായ 12.83 ലക്ഷവും ചെലവഴിച്ചാണ് ചൊക്ലി പഞ്ചായത്തിലെ 15ാം വാര്‍ഡില്‍ കവിയൂര്‍ മിന്നത്തെ പീടികയില്‍ ആയുഷ് പ്രാഥമികാരോഗ്യ കേന്ദ്രം ആരംഭിച്ചത്. മൂന്നുലക്ഷം രൂപയുടെ ഫര്‍ണിച്ചറും പഞ്ചായത്ത് വിഹിതത്തില്‍ നിന്നും വാങ്ങിയിട്ടുണ്ട്. എ.എന്‍. ഷംസീര്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. ചൊക്ലി പഞ്ചായത്ത് പ്രസിഡൻറ്​ വി.കെ. രാഗേഷ്, ജില്ല പഞ്ചായത്തംഗം ടി.ആര്‍. സുശീല, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.എം. സ്വപ്ന, എന്‍.എ.എം ജില്ല പ്രോഗ്രാം മാനേജര്‍ ഡോ. കെ.സി. അജിത് കുമാര്‍, ഡോ.ടി. സുധ, ഡോ. ആതിര സുരേന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.