കോവിഡ്: പള്ളികളിൽ നമസ്​കാരമില്ല

വളപട്ടണം: അഴീക്കോട്, വളപട്ടണം, ചിറക്കൽ പഞ്ചായത്തുകളിൽ കോവിഡ് സമ്പർക്ക വ്യാപനം രൂക്ഷമായതിനാൽ ഇനി ഒരറിയിപ്പുണ്ടാകുന്നതുവരെ അഴീക്കോട്‌ പൂതപ്പാറ സലഫി മസ്​ജിദ്, പുതപ്പാറ ശാദുലി ജുമാമസ്​ജിദ്, ചെമ്മരശ്ശേരിപ്പാറ ഹൈദ്രോസ് ജുമാമസ്​ജിദ്​ എന്നിവിടങ്ങളിൽ നമസ്കാരം ഉണ്ടായിരിക്കില്ലെന്ന്​ ഭാരവാഹികൾ അറിയിച്ചു. പുതിയതെരു മാർക്കറ്റിനകത്തെ ജുമാമസ്​ജിദ്, കാട്ടാമ്പള്ളി റോഡിൽ രാമഗുരു യു.പി സ്​കൂളിന് സമീപത്തെ ബിലാൽ മസ്​ജിദ് എന്നിവിടങ്ങളിൽ ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ ജുമുഅ നമസ്​കാരം ഉണ്ടായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.