പാട്യത്ത് പ്രതിരോധ പ്രവർത്തനം ഊർജിതമാക്കി

കൂത്തുപറമ്പ്: സമ്പർക്ക വ്യാപനം രൂക്ഷമായ . ആരോഗ്യവകുപ്പി​ൻെറ നേതൃത്വത്തിൽ നൂറ്റമ്പതോളം പേരെ ആൻറിജൻ ടെസ്​റ്റിന് വിധേയരാക്കി. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ 30 പേർക്ക് സമ്പർക്കത്തിലൂടെ കോവിഡ് പോസിറ്റീവ് രേഖപ്പെടുത്തിയ സാഹചര്യത്തിലാണ് പാട്യം പഞ്ചയത്തിൽ നടപടി ശക്കമാക്കിയിട്ടുള്ളത്. കണ്ടെയ്മൻെറ് സോണിലുള്ളവർക്ക് ആൻറിജൻ ടെസ്​റ്റിനുള്ള സൗകര്യം അധികൃതർ ഒരുക്കിയിട്ടുണ്ട്. വളണ്ടിയർമാർ, വ്യാപാരികൾ, പഞ്ചായത്ത് ജീവനക്കാർ, കെ.എസ്.ഇ.ബി ജീവനക്കാർ, ഉൾപ്പെടെയുള്ളവർക്കാണ് ആദ്യദിവസം പരിശോധനാ സൗകര്യം ഒരുക്കിയിട്ടുള്ളത്. പാട്യം ഗവ: ഹയർ സെക്കൻ്ററി സ്ക്കൂളിൽ നടക്കുന്ന പ്രത്യേക ക്യാമ്പിലൂടെയാണ് പരിശോധന. ബുധനാഴ്ച മാത്രം 24 പേർക്കാണ് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. രോഗബാധിതരിലധികവും തമിഴ്നാട്ടിൽനിന്ന്​ കുടിയേറിപ്പാർത്തവരാണ്. കൊട്ടിയോടി, പത്തായക്കുന്ന് ഭാഗങ്ങളിൽ കൂട്ടമായി താമസിക്കുന്നവർക്ക് സമ്പർക്കത്തിലൂടെ രോഗബാധയുണ്ടായത് കടുത്ത ആശങ്കയാണ് ഉളവാക്കിയിട്ടുള്ളത്. സമ്പർക്ക വ്യാപന സാധ്യത നിലനിൽക്കുന്ന പശ്ചാത്തലത്തിൽ പാട്യം പഞ്ചായത്ത് ഓഫീസ് അടച്ചിരിക്കയാണ്. ഏതാനും ദിവസങ്ങളായി പാട്യം ടൗണും പൂർണ്ണമായും അടഞ്ഞ് കിടക്കുകയാണ്. ഇതിനിടയിൽ അവശ്യസാധനങ്ങൾ ഹോം ഡെലിവറി നടത്തുന്നതിന് വേണ്ടി ഏതാനും കടകൾ തുറക്കാൻ അധികൃതർ അനുമതി നൽകിയിട്ടുണ്ട്. സമ്പർക്കത്തിലൂടെ രോഗവ്യാപനം വർദ്ധിക്കുന്ന സാഹചര്യത്തിൽ പാട്യം പഞ്ചായത്തിൽ അതീവ ജാഗ്രതാ നിർദ്ദേശം നൽകിയിരിക്കയാണ് അധികൃതർ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.