പൊതുശ്​മശാന നിർമാണം അന്തിമഘട്ടത്തിൽ

പേരാവൂർ: പഞ്ചായത്തിലെ വെള്ളർവള്ളിയിൽ ആധുനിക സൗകര്യങ്ങളോടുകൂടിയ പൊതുശ്മശാന നിർമാണം അന്തിമഘട്ടത്തിൽ. 66 ലക്ഷം രൂപ ചെലവിട്ട് നിർമിക്കുന്ന വാതക ശ്മശാനത്തി​ൻെറ പ്രവൃത്തി രണ്ടുമാസത്തിനുള്ളിൽ പൂർത്തീകരിക്കും. ശ്മശാനം നിർമിക്കാൻ രണ്ടുവർഷം മു​േമ്പ ശ്രമം തുടങ്ങിയെങ്കിലും സാങ്കേതികാനുമതി ലഭിക്കാൻ താമസിച്ചതാണ് നീണ്ടുപോകാൻ ഇടയാക്കിയത്. നിർമാണഘട്ടത്തിൽ സ്ഥലപരിമിതി നേരിട്ടപ്പോൾ സമീപ സ്ഥലത്തി​ൻെറ ഉടമ കൊട്ടോരാൻ പ്രമോദ് ആവശ്യമായ സ്ഥലം വിട്ടുനൽകുകയും ചെയ്തു. ചെന്നൈ ആസ്ഥാനമായ കമ്പനിയാണ് പ്രവൃത്തി നടത്തുന്നത്. കോവിഡ് കാരണം ചെ​െന്നെയിൽനിന്ന് വാതകശ്മശാനത്തി​ൻെറ സാമഗ്രികൾ ഭാഗികമായാണ് എത്തിയതെങ്കിലും ബാക്കി സാമഗ്രികൾ കൂടി ഉടനെത്തിച്ച് പൂർത്തീകരിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.