രാജീവ് ഗാന്ധി അനുസ്​മരണം

ഇരിക്കൂർ: മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ രാജീവ് ഗാന്ധി അനുസ്​മരണവും പുഷ്​പാർച്ചനയും നടത്തി. എ.എം. വിജയൻ, കെ.ആർ. അബ്​ദുൽ ഖാദർ, എം.പി. ഹാരിസ്, കെ. അസൈനാർ, കെ.വി. റഫീഖ്, കെ.കെ. ഷഫീഖ്, വിജയൻ പൂക്കണ്ടി, നൗഷാദ് കാറോത്ത്, കെ.കെ. റാഷിദ്, എം.വി. രതീഷ്, സി.കെ. ജുനൈദ് എന്നിവർ പങ്കെടുത്തു. സംസ്ഥാന പാതയോരം തകർന്ന്​ അപകടം പതിവായി ഇരിക്കൂർ: ഇരിട്ടി -തളിപ്പറമ്പ് സംസ്ഥാന പാതയിലെ റോഡരിക് തകർന്ന്​ അപകടം പതിവായി. പെരുവളത്ത് പറമ്പ് പെട്രോൾ പമ്പിനും അമ്പായത്തടത്തിനും മധ്യേയുള്ള വളവിലാണ് പാതയോരം തകർന്നത്. കുളിഞ്ഞ, പെട്രോൾ പമ്പ്, പെരുവളത്ത് പറമ്പ് ഭാഗങ്ങളിൽനിന്ന് കനത്ത മഴയിൽ വെള്ളം ശക്തിയായി ഒഴുകിയതിനാലാണ് പാതയോരത്ത്​ ആഴത്തിലുള്ള കുണ്ടും കുഴികളും രൂപപ്പെട്ടത്​. സംസ്ഥാന പാതയിൽ രണ്ടു ഭാഗങ്ങളിലും ഓവുചാലില്ലാത്തതിനാൽ മഴവെള്ളം റോഡിലൂടെയാണ് ഒഴുകുന്നത്. ഓവുചാൽ നിർമിച്ച് പ്രശ്​നം പരിഹരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.