ബൈക്കിൽ കാറിടിച്ച് യുവാവിന്​ പരിക്ക്

തലശ്ശേരി: കാറിടിച്ച് ബൈക്ക് യാത്രികനായ യുവാവിന്​ പരിക്കേറ്റു. കണ്ണൂർ സിറ്റി ചാനൽ കാമറാമാൻ പൊന്ന്യം സ്വദേശി ഹരിനന്ദനത്തിൽ അഗ്രജ് കിരണിനാണ് (26) പരിക്കേറ്റത്. ഇടുപ്പിന് ക്ഷതമേറ്റനിലയിൽ തലശ്ശേരി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്​ച രാത്രി എട്ടിന് ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുന്നതിനിടയിൽ പൊന്ന്യം സ്രാമ്പിക്കടുത്താണ് അപകടം. അമിത വേഗത്തിലെത്തിയ ഇന്നോവ കാർ ബൈക്കിലിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബൈക്കിൽനിന്ന്​ റോഡിലേക്ക് തെറിച്ചുവീണ് ബോധരഹിതനായ അഗ്രജ് കിരണിനെ തൊട്ടുപിന്നാലെ എത്തിയ മറ്റൊരു കാറിലാണ് ആശുപത്രിയിലെത്തിച്ചത്. അപകടത്തിൽ ബൈക്ക് ഭാഗികമായി തകർന്നു. അപകടമുണ്ടാക്കിയ കറുത്ത കാർ നിർത്താതെ പോയി. കാർ കണ്ടെത്താൻ കതിരൂർ പൊലീസ് അന്വേഷണം തുടങ്ങി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.