അഴീക്കോടും ചിറക്കലിലും വളപട്ടണത്തും കടുത്ത നിയന്ത്രണം

അഴീക്കോട്: ഉറവിടമറിയാത്ത കോവിഡ് കേസുകൾ വർധിക്കുന്ന പശ്ചാത്തലത്തിൽ അഴീക്കോട്, ചിറക്കൽ, വളപട്ടണം എന്നിവിടങ്ങളിൽ നിയന്ത്രണം കർശനമാക്കി. അഴീക്കോട് ബാങ്ക് ജീവനക്കാരിക്ക് കോവിഡ് സ്​ഥിര​ീകരിച്ചതിനെ തുടർന്ന്​ ബാങ്കുമായി ബന്ധപ്പെട്ടവരെ തിരിച്ചറിഞ്ഞ് നിരീക്ഷണത്തിലാക്കാനുള്ള കഠിന ശ്രമത്തിലാണ് അധികൃതർ. അഴീക്കോട് കുടുംബത്തിലെ ആറു പേർക്ക് കഴിഞ്ഞദിവസം കോവിഡ് സ്​ഥിരീകരിച്ചിരുന്നു. തുടർന്ന് ഇവിടെ കടുത്ത നിയന്ത്രണം എർപ്പെടുത്തി. കടകൾ ഇനി ഒരറിയിപ്പ് ഉണ്ടാകുന്നതുവരെ തുറക്കരുതെന്നും ആളുകൾ റോഡിൽ കൂടി നിൽക്കരുതെന്നും പച്ചക്കറി, മത്സ്യക്കച്ചവടം റോഡരികിൽ അനുവദിക്കില്ലെന്നും പൊലീസ് പറഞ്ഞു. സമീപ പഞ്ചായത്തുകളായ ചിറക്കലിലും വളപട്ടണത്തും കർശന നിയന്ത്രണം ഏർപ്പെടുത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.