Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Aug 2020 11:58 PM GMT Updated On
date_range 2020-08-20T05:28:06+05:30അഴീക്കോടും ചിറക്കലിലും വളപട്ടണത്തും കടുത്ത നിയന്ത്രണം
text_fieldsഅഴീക്കോട്: ഉറവിടമറിയാത്ത കോവിഡ് കേസുകൾ വർധിക്കുന്ന പശ്ചാത്തലത്തിൽ അഴീക്കോട്, ചിറക്കൽ, വളപട്ടണം എന്നിവിടങ്ങളിൽ നിയന്ത്രണം കർശനമാക്കി. അഴീക്കോട് ബാങ്ക് ജീവനക്കാരിക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ബാങ്കുമായി ബന്ധപ്പെട്ടവരെ തിരിച്ചറിഞ്ഞ് നിരീക്ഷണത്തിലാക്കാനുള്ള കഠിന ശ്രമത്തിലാണ് അധികൃതർ. അഴീക്കോട് കുടുംബത്തിലെ ആറു പേർക്ക് കഴിഞ്ഞദിവസം കോവിഡ് സ്ഥിരീകരിച്ചിരുന്നു. തുടർന്ന് ഇവിടെ കടുത്ത നിയന്ത്രണം എർപ്പെടുത്തി. കടകൾ ഇനി ഒരറിയിപ്പ് ഉണ്ടാകുന്നതുവരെ തുറക്കരുതെന്നും ആളുകൾ റോഡിൽ കൂടി നിൽക്കരുതെന്നും പച്ചക്കറി, മത്സ്യക്കച്ചവടം റോഡരികിൽ അനുവദിക്കില്ലെന്നും പൊലീസ് പറഞ്ഞു. സമീപ പഞ്ചായത്തുകളായ ചിറക്കലിലും വളപട്ടണത്തും കർശന നിയന്ത്രണം ഏർപ്പെടുത്തി.
Next Story