റോ റോ എത്തും; കണ്ണൂർ സൗത്ത്​ സ്​റ്റേഷൻ 'സൂപ്പർ' ആകും

കണ്ണൂർ: റെയിൽവേയുടെ റോ റോ സർവിസ്​ കേരളത്തിലേക്ക്​ നീട്ടുന്നത്​ യാഥാർഥ്യമായാൽ കണ്ണൂർ സൗത്ത്​ റെയിൽവേ സ്​റ്റേഷ​ൻെറ മുഖച്ഛായക്കുതന്നെ മാറ്റം വരും. ചരക്കുലോറികൾ ട്രെയിൻ മാർഗം കൊണ്ടുപാകുന്ന റോ റോ സർവിസ്​ (റോൾ ഒാൺ -റോൾ ഒാഫ്​) പദ്ധതി കേരളത്തിലേക്കുകൂടി നീട്ടുക എന്നതി‍ൻെറ അടിസ്ഥാനത്തിൽ ബുധനാഴ്​ച നടത്തിയ പരീക്ഷണ ഒാട്ടം വിജയകരമായിരുന്നു. ഇതി‍ൻെറ പശ്ചാത്തലത്തിലാണ്​ കണ്ണൂർ സൗത്ത്​ റെയിൽവേ സ്​റ്റേഷൻ വികസനം വീണ്ടും ചർച്ചയാകുന്നത്​. റോ റോ സർവിസ്​ വഴി എത്തിക്കുന്ന ചരക്കുലോറികൾ കയറ്റാനും ഇറക്കാനും കണ്ണൂർ സൗത്ത്​ റെയിൽവേ സ്​റ്റേഷനിൽ നേരത്തേ സൗകര്യം ഒരുക്കിയിരിക്കുന്നു. ഇതിനെതുടന്ന്​ പാലക്കാട് ഡിവിഷൻ അധികൃതർ ഇതു​ സംബന്ധിച്ച്​ 2008ൽ കണ്ണൂരിലെത്തി സ്​റ്റേഷൻ അധികൃതരുമായി ചർച്ചയും നടത്തിയിരുന്നു. റോ റോ സര്‍​വി​സ്​ ആ​രം​ഭി​ക്കു​ക​യാ​ണെ​ങ്കില്‍ സ്​റ്റേഷൻ വ​രു​മാ​നം ഏറെ വര്‍ധിപ്പിക്കാനാകുമെന്നുമാണ് ഇൗരംഗത്തെ വിദഗ്​ധരുടെ അഭിപ്രായം. വടക്കേ ഇന്ത്യയിലേക്കും മുംബൈ തുറമുഖത്തേക്കും കേരളത്തില്‍നിന്ന് ഏറ്റവും കൂടുതല്‍ ചരക്കു നീക്കം നടക്കുന്ന പ്രദേശങ്ങളിലൊന്നാണ് ഉത്തര മലബാര്‍. പ്ലൈവുഡ്, റബര്‍, കൈത്തറി തുടങ്ങിയ ഉല്‍‌പന്നങ്ങള്‍ കണ്ണൂരില്‍നിന്നു വന്‍തോതില്‍ കയറ്റുമതി ചെയ്യുന്നുണ്ട്. ടൈല്‍സ്, മാര്‍ബിള്‍, പെട്രോളിയം ഉല്‍പന്നങ്ങള്‍, സ്​റ്റീല്‍ തുടങ്ങിയവ വന്‍തോതില്‍ ഇറക്കുമതിയായി കണ്ണൂര്‍, കാസര്‍കോട്, കോഴിക്കോട് മേഖലകളില്‍ എത്തുന്നുമുണ്ട്. റോ റോ സർവിസ്​ വ്യാപകമായാൽ ഇത്തരത്തിലുള്ള ചരക്ക്​ നീക്കത്തിന്​ ഏറെ പ്രയോജനകരമാകും. നൂറുകണക്കിനു നാഷനല്‍ പെര്‍മിറ്റ് ലോറികളാണ് ഇത്തരം ചരക്കുകളുമായി ദേശീയപാതയിലെ കുരുക്കുകള്‍ക്കിടയിലൂടെ കുതിച്ചു പായുന്നത്. കണ്ണൂര്‍ വിമാനത്താവളം തുറക്കും മു​േമ്പ റോ റോ സർവിസ് ആരംഭിക്കുമെന്ന പ്രചാരണം ഉണ്ടായെങ്കിലും പദ്ധതി നീളുകയായിരുന്നു. കണ്ണൂര്‍ റെയില്‍വേ സ്​റ്റേഷനില്‍ യാത്രാ ട്രെയിനുകള്‍ക്കുള്ള അനുബന്ധ സൗകര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ പോലും ആവശ്യത്തിനു സ്ഥലമില്ലാത്ത സാഹചര്യത്തിലാണ്​ കണ്ണൂര്‍ സൗത്ത് സ്​റ്റേഷനെ റോ റോ സർവിസിനായി പരിഗണിക്കുന്നത്. റെയിൽവേ അധികൃതരുടെ നേതൃത്വത്തിൽ ഇതിനാവശ്യമായി സർവേയും നേരത്തെ നടത്തിയിരുന്നു. കണ്ണൂർ -കോഴിക്കോട് സ്​റ്റേഷനുകൾക്കിടയിൽ റോ റോ നടപ്പാക്കുന്നതി​ൻെറ സാധ്യതയാണ് അവർ അന്ന്​ പരിഗണിച്ചത്. കണ്ണൂർ വഴി കടന്നുപോകുന്ന ചരക്കുവാഹനങ്ങൾ സംബന്ധിച്ചാണ് കണക്കുകളെടുത്തത്. പാലക്കാട് റെയിൽവേ ഡിവിഷനിൽ നിന്ന് ഉദ്യോഗസ്ഥരെത്തി നടത്തിയായിരുന്നു പഠനം. കൂടാതെ സൗത്ത് റെയിൽവേ സ്‌റ്റേഷനിൽനിന്നും വിമാനത്താവളത്തിലേക്ക് റെയിൽപാത നിർമിക്കുന്നതുമായി ബന്ധപ്പെട്ട് രണ്ടു തവണയായി സർവേയും നടന്നിരുന്നു. പി.വി. സനൽ കുമാർ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.