വയോജന ആരോഗ്യ പരിരക്ഷ; ജില്ലയില്‍ കണ്‍ട്രോള്‍ റൂം സംവിധാനം

കണ്ണൂർ: കോവിഡ്​ സാഹചര്യത്തില്‍ വയോജനങ്ങളുടെ ക്ഷേമവും ആരോഗ്യവും ഉറപ്പുവരുത്തുന്നതിന്​ സാമൂഹികനീതി വകുപ്പി‍ൻെറ നേതൃത്വത്തില്‍ കണ്‍ട്രോള്‍ റൂം ആരംഭിക്കും. കോവിഡ് പ്രതിസന്ധിയില്‍ വയോജനങ്ങളുടെ ചികിത്സ മുടങ്ങാതിരിക്കാനും അവര്‍ക്ക് മാനസിക പിന്തുണ നല്‍കുന്നതിനുമായാണ് സംസ്ഥാനതലത്തില്‍ പുതിയ പദ്ധതിക്ക് തുടക്കം കുറിക്കുന്നത്. ജില്ലയിലെ 1.8 ലക്ഷത്തോളം വരുന്ന വയോജനങ്ങള്‍ക്കാണ് ഈ സേവനം ലഭ്യമാവുക. ആഗസ്​റ്റ്​ 20 മുതല്‍ കണ്‍ട്രോള്‍ റൂം സജീവമാകും. ടെലിമെഡിസിന്‍ സംവിധാനവും കൗണ്‍സലിങ് സൗകര്യങ്ങളുമാണ് കണ്‍ട്രോള്‍ റൂം വഴി ലഭ്യമാവുക. ജില്ലയില്‍ കണ്ണൂര്‍ മുനിസിപ്പല്‍ വൊക്കേഷനല്‍ ഹയര്‍ സെക്കൻഡറി സ്‌കൂളിലാണ് കണ്‍ട്രോള്‍ റൂം ആരംഭിക്കുന്നത്. രാവിലെ ആറുമുതല്‍ രാത്രി 10 വരെയാണ് കണ്‍ട്രോള്‍ റൂമി‍ൻെറ പ്രവര്‍ത്തന സമയം. ആറുമണി മുതല്‍ ഉച്ച രണ്ടുവരെയും രണ്ടുമുതല്‍ രാത്രി 10 വരെയും രണ്ട് ഷിഫ്റ്റുകളായാണ് പ്രവര്‍ത്തിക്കുക. ഓരോ ഷിഫ്റ്റിലും 10 വളൻറിയര്‍മാരുടെയും ഒരു ഡോക്ടറുടെയും സേവനം ഉറപ്പാക്കും. അധ്യാപകര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ എന്നിവരെയാണ് വളൻറിയര്‍മാരായി നിയമിക്കുക. ആളുകളെ വിളിക്കുന്ന മുറക്ക് അവരുടെ ആരോഗ്യവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ വെബ്‌സൈറ്റില്‍ അപ്​ലോഡ് ചെയ്യും. വയോജനങ്ങള്‍ക്ക് തിരികെ കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടുന്നതിന് ആവശ്യമായ നമ്പറും ലഭ്യമാക്കും. ഇതിനുപുറമെ ജില്ലയിലെ വൃദ്ധസദനങ്ങളില്‍ സാമൂഹികക്ഷേമ വകുപ്പി‍ൻെറ നേതൃത്വത്തില്‍ കോവിഡ് ടെസ്​റ്റും നടത്തുന്നുണ്ട്. 41 വൃദ്ധസദനങ്ങളിലായി 1200 ഓളം അന്തേവാസികളാണ് ജില്ലയില്‍ കഴിയുന്നത്. ഇതുവരെ ആറ് കേന്ദ്രങ്ങളില്‍ ടെസ്​റ്റ് നടത്തി. മറ്റുള്ള കേന്ദ്രങ്ങളില്‍ വരും ദിവസങ്ങളിലായി ടെസ്​റ്റ് നടത്തും. ഇതുവരെ നടത്തിയതില്‍ വൃദ്ധസദനത്തിലെ ഒരാള്‍ക്ക് കോവിഡ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അമ്പലക്കുഴി, മൂന്നാംകുറ്റി, ചെമ്പുവെച്ചമൊട്ട, പെരുവട്ടം, പട്ടത്തുവയല്‍, എയ്യന്‍കല്ല് സങ്കേതങ്ങളില്‍ ഒരു കോടി രൂപയും കരയത്തുംചാല്‍, മാവുംതട്ട് എന്നിവിടങ്ങളില്‍ 96 ലക്ഷം രൂപയുമാണ് പദ്ധതിക്കായി വകയിരുത്തിയിട്ടുള്ളത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.