വോട്ടർ പട്ടിക അട്ടിമറി; ഉദ്യോഗസ്ഥർ മറുപടി പറയേണ്ടിവരും -പാച്ചേനി

പയ്യന്നൂർ: നഗരസഭയിലെ വാർഡുകളിലെ വോട്ടർ പട്ടികയിൽ മരിച്ചവരുടെയും സ്ഥലത്തില്ലാത്തവരുടെയും പേരുകൾ നീക്കം ചെയ്യാതെ ജനാധിപത്യത്തെ അട്ടിമറിക്കാൻ ഭരണകക്ഷിയോടൊപ്പം കൂട്ടുനിൽക്കുന്ന തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ കണക്ക് പറയേണ്ടിവരുമെന്ന് സതീശൻ പാച്ചേനി. പയ്യന്നൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വോട്ടർ പട്ടിക അട്ടിമറിക്കെതിരെ നഗരസഭയുടെ മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പയ്യന്നൂർ മണ്ഡലം കോൺഗ്രസ് പ്രസിഡൻറ്​ കെ. ജയരാജ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ്​ അഡ്വ. ഡി.കെ. ഗോപിനാഥ്, വി.സി. നാരായണൻ, എം. പ്രദീപ് കുമാർ, കെ.കെ. ഫൽഗുണൻ, പി.പി. ദാമോദരൻ, കെ.വി. ഭാസ്കരൻ, എ. രൂപേഷ്, എൻ. ഗംഗാധരൻ, ഇ.പി. ശ്യാമള, എം. പ്രഭാകരൻ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.