പ്രതിഷേധം ഫലം കണ്ടു; അടച്ച റോഡ് തുറന്ന് പൊലീസ്

അഞ്ചരക്കണ്ടി: പ്രതിഷേധങ്ങൾ കനത്തതോടെ റോഡ് തുറന്നുകൊടുത്ത് പൊലീസ്. കോവിഡ് സമ്പർക്കവ്യാപനത്തെ തുടർന്ന് ചൊവ്വാഴ്​ച തട്ടാരി ടൗൺ സമ്പൂർണ ലോക്​ഡൗൺ ആക്കിയിരുന്നു. ഇതി​ൻെറ ഭാഗമായി അഞ്ചരക്കണ്ടി-ചാലോട് റോഡ്, ചമ്പാട് റോഡ് എന്നിവ അടച്ചിരുന്നു. റോഡുകൾ അടച്ചതിനെ തുടർന്ന് അഞ്ചരക്കണ്ടി -ചാലോട് റോഡിൽ കോവിഡ് ട്രീറ്റ്​​മൻെറ്​ സൻെററിലേക്ക് പോകേണ്ട ആംബുലൻസ് റോഡിൽ അരമണിക്കൂറിലധികം കുടുങ്ങിയിരുന്നു. തുടർന്ന് കിലോമീറ്ററോളം ദൂരം സഞ്ചരിച്ചാണ് വാഹനം സൻെററിലെത്തിയത്. നിരവധി വാഹനങ്ങൾക്ക്​ മടങ്ങിപ്പോകേണ്ട അവസ്ഥയുണ്ടയി. ഇതേത്തുടർന്ന് ശക്തമായ പ്രതിഷേധമാണ് നാട്ടുകാരിൽനിന്നും മറ്റും ഉണ്ടായത്. അഞ്ചരക്കണ്ടി ചിറമ്മൽ പീടികയിലെ സന്നദ്ധപ്രവർത്തകൻ രജിൻ, റോഡ് അടച്ചിട്ട സംഭവത്തിൽ ജില്ല പൊലീസ്​ മേധാവിക്ക്​ പരാതി നൽകിയിരുന്നു. ചൊവ്വാഴ്​ച രാവിലെയോടെ പൊലീസ് എത്തി അഞ്ചരക്കണ്ടി -ചാലോട് റോഡിലെ പാതിഭാഗം തുറന്ന് വാഹനം പോകുന്നതിന് സൗകര്യം ഒരുക്കി. അഞ്ചരക്കണ്ടി - തലശ്ശേരി റോഡിൽ പൊലീസി​ൻെറ സേവനവും ഒരുക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.