Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Aug 2020 11:58 PM GMT Updated On
date_range 18 Aug 2020 11:58 PM GMTപ്രതിഷേധം ഫലം കണ്ടു; അടച്ച റോഡ് തുറന്ന് പൊലീസ്
text_fieldsbookmark_border
അഞ്ചരക്കണ്ടി: പ്രതിഷേധങ്ങൾ കനത്തതോടെ റോഡ് തുറന്നുകൊടുത്ത് പൊലീസ്. കോവിഡ് സമ്പർക്കവ്യാപനത്തെ തുടർന്ന് ചൊവ്വാഴ്ച തട്ടാരി ടൗൺ സമ്പൂർണ ലോക്ഡൗൺ ആക്കിയിരുന്നു. ഇതിൻെറ ഭാഗമായി അഞ്ചരക്കണ്ടി-ചാലോട് റോഡ്, ചമ്പാട് റോഡ് എന്നിവ അടച്ചിരുന്നു. റോഡുകൾ അടച്ചതിനെ തുടർന്ന് അഞ്ചരക്കണ്ടി -ചാലോട് റോഡിൽ കോവിഡ് ട്രീറ്റ്മൻെറ് സൻെററിലേക്ക് പോകേണ്ട ആംബുലൻസ് റോഡിൽ അരമണിക്കൂറിലധികം കുടുങ്ങിയിരുന്നു. തുടർന്ന് കിലോമീറ്ററോളം ദൂരം സഞ്ചരിച്ചാണ് വാഹനം സൻെററിലെത്തിയത്. നിരവധി വാഹനങ്ങൾക്ക് മടങ്ങിപ്പോകേണ്ട അവസ്ഥയുണ്ടയി. ഇതേത്തുടർന്ന് ശക്തമായ പ്രതിഷേധമാണ് നാട്ടുകാരിൽനിന്നും മറ്റും ഉണ്ടായത്. അഞ്ചരക്കണ്ടി ചിറമ്മൽ പീടികയിലെ സന്നദ്ധപ്രവർത്തകൻ രജിൻ, റോഡ് അടച്ചിട്ട സംഭവത്തിൽ ജില്ല പൊലീസ് മേധാവിക്ക് പരാതി നൽകിയിരുന്നു. ചൊവ്വാഴ്ച രാവിലെയോടെ പൊലീസ് എത്തി അഞ്ചരക്കണ്ടി -ചാലോട് റോഡിലെ പാതിഭാഗം തുറന്ന് വാഹനം പോകുന്നതിന് സൗകര്യം ഒരുക്കി. അഞ്ചരക്കണ്ടി - തലശ്ശേരി റോഡിൽ പൊലീസിൻെറ സേവനവും ഒരുക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story