ഇരിട്ടി താലൂക്ക് ആശുപത്രി ഒ.പിയും അടച്ചു

ഇരിട്ടി: . കഴിഞ്ഞ ദിവസം മൂന്നു ആരോഗ്യ പ്രവർത്തകർക്ക് ഉൾപ്പെടെ ആശുപത്രിയിൽനിന്ന്​ സമ്പർക്കത്തിലൂടെ എട്ടുപേർക്ക്​ രോഗം സ്ഥിരീകരിച്ചിരുന്നു. ഇതോടെ രണ്ടാഴ്​ചക്കിടയിൽ ആശുപത്രിയുമായി ബന്ധപ്പെട്ട രോഗ ബാധിതരുടെ എണ്ണം മുപ്പതായി. സ്​റ്റാഫ് നഴ്‌സ്, ക്ലീനിങ്​ സ്​റ്റാഫ് ഉൾപ്പെടെയുള്ളവർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. ആഗസ്​റ്റ്​ 20 വരെ ഒ.പി വിഭാഗവും അടച്ചിടാൻ നഗരസഭ ചെയർമാൻ പി.പി. അശോക‍ൻെറ നേതൃത്വത്തിൽ നടന്ന സുരക്ഷ സമിതി യോഗം തീരുമാനിച്ചു. നേരത്തെ കിടത്തി ചികിത്സയിലായിരുന്ന ആൾക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ഐ.പിയും ലാബും കാഷ്വാലിറ്റിയും പൂട്ടിയിരുന്നു. തിങ്കളാഴ്​ച അണുമുക്തമാക്കി തുറക്കാനുള്ള ശ്രമത്തിനിടയിലാണ് മൂന്ന് ആരോഗ്യപ്രവർത്തകർക്ക് രോഗം കണ്ടെത്തിയത്. കൂടുതൽ നിയന്ത്രണങ്ങളോടെയായിരിക്കും 20നുശേഷം ഒ.പി പ്രവർത്തിപ്പിക്കുകയെന്ന് ആശുപത്രി സൂപ്രണ്ട്​ ഡോ.പി.പി. രവീന്ദ്രൻ പറഞ്ഞു. ഡയാലിസിസ് സൻെററിലുള്ളവർക്ക് ആർക്കും പ്രശ്​നങ്ങളില്ലെന്ന് ഉറപ്പിച്ച ശേഷമാണ് ചൊവ്വാഴ്​ച മുതൽ ഡയാലിസിസ് നടത്താൻ തീരുമാനിച്ചത്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.