കല്യാശ്ശേരിയിൽ പരിശോധനയിൽ എല്ലാവരും നെഗറ്റിവ്​

കല്യാശ്ശേരി: പഞ്ചായത്ത് പരിധിയിലെ 91 പേർക്ക് തിങ്കളാഴ്​ച നടത്തിയ കോവിഡ് ദ്രുതപരിശോധനയിൽ എല്ലാവർക്കും നെഗറ്റിവ്​. കോവിഡ് ബാധിച്ച കുടുംബവുമായി നേരിട്ടല്ലാത്ത സമ്പർക്കമുള്ളവരും വാർഡ് പരിധിയിലുള്ളവരും പരിശോധനക്കെത്തിയിരുന്നു. മാങ്ങാട്ടു പറമ്പ് സർവകലാശാലയുടെ പഠന കാമ്പസിൽ കല്യാശ്ശേരി കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫിസറുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.