ഉപവാസം ഇന്ന്

പയ്യന്നൂർ: 'ഗാന്ധിജിയുടെ ഇന്ത്യ ആവശ്യപ്പെടുന്നു, ദരിദ്രനെ മറക്കാത്ത രാഷ്​ട്രീയം' സന്ദേശവുമായി പരിസ്ഥിതി ദിനത്തിൽ ബിഹാറിലെ ചമ്പാരനിൽനിന്ന് ആരംഭിച്ച 24 മണിക്കൂർ റിലേ ഉപവാസ സത്യഗ്രഹം 74 ദിവസം പിന്നിട്ടു. 75ാം ദിവസമായ ചൊവ്വാഴ്​ച പി.എം. ബാലകൃഷ്​ണൻ ഉപവസിക്കും. രാവിലെ എട്ടുമുതൽ പിറ്റേന്ന് രാവിലെ എട്ടുവരെ നടത്തുന്ന ഉപവാസം ശ്രീ ശങ്കരാചാര്യ സർവകലാശാല റിട്ട. ഡയറക്​ടർ ഡോ. ഇ. ശ്രീധരൻ ഉദ്ഘാടനം ചെയ്യും. സത്യഗ്രഹം ഒക്ടോബർ രണ്ടിന് അവസാനിക്കും. ഗാന്ധിയൻ കലക്​ടിവ് ഇന്ത്യയുടെ നേതൃത്വത്തിലാണ്​ അഖിലേന്ത്യ സത്യഗ്രഹം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.