സ്വാതന്ത്ര്യ ദിനാഘോഷം

പാനൂർ: സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയുടെ ഭാഗമായി കടവത്തൂർ മേഖലയിൽ മുതിർന്ന കോൺഗ്രസ് പ്രവർത്തകരെ ഖാദി വസ്ത്രം നൽകി ആദരിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി കെ.പി. സാജു വിതരണം നടത്തി. കല്ലിക്കണ്ടി എൻ.എ.എം കോളജിൽ പ്രിൻസിപ്പൽ ഇൻചാർജ് ഡോ. എം.കെ. മധുസൂദനൻ പതാക ഉയർത്തി. കോളജ് എൻ.സി.സിയുടെ ആഭിമുഖ്യത്തിൽ നടത്തിയ പരിപാടി ഓൺലൈൻ വഴി പ്രിൻസിപ്പൽ ഡോ. കെ.കെ. മുഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു. എൻ.സി.സി ഓഫിസർ ലഫ്റ്റനൻറ്​ എ.പി. ഷമീർ അധ്യക്ഷത വഹിച്ചു. പാനൂർ പി.ആർ ലൈബ്രറി, പ്രിസം പാനൂർ എന്നിവയുടെ അഭിമുഖ്യത്തിൽ സ്വാതന്ത്ര്യദിന സ്മൃതി സദസ്സ് സംഘടിപ്പിച്ചു. മുൻ മന്ത്രി കെ.പി. മോഹനൻ പതാകയുയർത്തി. മൊകേരി സുഹൃദ്​ജന വായനശാല ആൻഡ്​ ഗ്രന്ഥാലയം സ്വാതന്ത്ര്യദിനം ആചരിച്ചു. പ്രസിഡൻറ്​ കെ. കുമാരൻ പതാകയുയർത്തി. വോയ്‌സ് ഓഫ് തെക്കുമുറി വാട്സ്​ആപ് കൂട്ടായ്മ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. പഞ്ചായത്ത് വികസനകാര്യ സ്​റ്റാൻഡിങ്​ കമ്മിറ്റി ചെയർമാൻ നല്ലൂർ ഇസ്മായിൽ മാസ്​റ്റർ ദേശീയപതാക ഉയർത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.