നിരീക്ഷണത്തിൽ കഴിയണം

കല്യാശ്ശേരി: കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചവരുടെ കീച്ചേരിയിലെ വ്യാപാര സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടവരും ആഗസ്​റ്റ്​ ആറിന് കുറുക്കനാലിൽ നടന്ന വിവാഹച്ചടങ്ങിൽ പങ്കെടുത്തവരും സ്വയം നിരീക്ഷണത്തിൽ കഴിയണമെന്ന് അധികൃതർ ആവശ്യപ്പെട്ടു. കല്യാശ്ശേരി പഞ്ചായത്തിലുള്ളവർ അവരവരുടെ വാർഡ് മെംബർമാരുമായി ബന്ധപ്പെടണം. 17ന് മാങ്ങാട്ടുപറമ്പിലെ കണ്ണൂർ സർവകലാശാല കാമ്പസിലെ പവിലിയനിൽ നടക്കുന്ന കോവിഡ് പരിശോധനക്ക് എത്തണമെന്നും പഞ്ചായത്ത്​ അധികൃതർ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.