കടന്നപ്പള്ളി വീണ്ടും നിയന്ത്രണങ്ങളിലേക്ക്

പയ്യന്നൂർ: സമ്പർക്കരോഗികളുടെ എണ്ണം വർധിച്ച സാഹചര്യത്തിൽ കടന്നപ്പള്ളി പാണപ്പുഴ ഗ്രാമപഞ്ചായത്തിൽ വീണ്ടും കർശന നിയന്ത്രണങ്ങൾ നടപ്പാക്കാൻ അധികൃതർ തീരുമാനിച്ചു. വാർഡ് 9, 12,13 കണ്ടെയ്​ൻമൻെറ്​ സോണിൽ തുടരും. വ്യാപാര സ്ഥാപനങ്ങൾ രാവിലെ ഒമ്പതു മുതൽ അഞ്ചുവരെ പ്രവർത്തിക്കാം. ഹോട്ടലുകളിൽ പാർസൽ മാത്രം. ഞായറാഴ്ചകളിൽ ലോക്ഡൗൺ തുടരും. കഴിഞ്ഞ ദിവസം ഒമ്പതാം വാർഡിൽ കുടുംബത്തിലെ അഞ്ചു പേർക്ക് സമ്പർക്കംമൂലം രോഗം സ്ഥിരീകരിച്ചിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.