ആധ്യാത്മിക പ്രഭാഷകൻ ടി.കെ. ദാമോദരൻ നമ്പ്യാർ

അഴീക്കോട്: സംസ്കൃത പണ്ഡിതനും ആധ്യാത്മിക പ്രഭാഷകനും ശ്രീരാമദാസ മിഷൻ കണ്ണൂർ ഘടകം സാരഥിയുമായ ടി.കെ. ദാമോദരൻ നമ്പ്യാർ (89) നിര്യാതനായി. അക്ലിയത്ത് എൽ.പി സ്കൂൾ മുൻ പ്രധാന അധ്യാപകനാണ്. മികച്ച പ്രൈമറി അധ്യാപകനുള്ള സംസ്ഥാന അവാർഡ് 1987ൽ ലഭിച്ചിട്ടുണ്ട്. അഴീക്കോട് ഗുരുകുലം കേന്ദ്രീകരിച്ചും തളാപ്പ് സുന്ദരേശ്വര ക്ഷേത്രത്തിലും ഏറെക്കാലം സനാതന ധർമപഠന ക്ലാസ് നടത്തിയിരുന്നു. പ്രശസ്ത സംസ്കൃത പണ്ഡിതനും ജ്യോതിഷാചാര്യനുമായിരുന്ന പരേതരായ വിദ്വാൻ ഒ.വി. കമ്മാരൻ നമ്പ്യാരുടെയും ടി.കെ. ഉമ്മു അമ്മയുടെയും മകനാണ്. ഭാര്യ: ടി.വി. ഓമന (മുൻ പ്രധാന അധ്യാപിക, അക്ലിയത്ത് എൽ.പി സ്കൂൾ). മക്കൾ: ടി.വി. ജയദേവൻ, ടി.വി. ഗണേശൻ (ജ്യോത്സ്യർ), ഗായത്രി, ഉമ. മരുമക്കൾ: ശശിധരൻ (ക്രിബ്​കോ, സൂറത്ത്), രത്ന പ്രസാദ് ശങ്കരനെല്ലൂർ (റിട്ട. ഉദ്യോഗസ്ഥൻ, എഫ്.എ.സി.ടി), വല്ലി,(അധ്യാപിക, ബക്കിത്തറ സ്കൂൾ, ചെറുകുന്ന്), നീന (പ്രീ പ്രൈമറി അധ്യാപിക, അക്ലിയത്ത് എൽ.പി സ്കൂൾ). സഹോദരങ്ങൾ: ശാരദ (മുൻ പ്രധാന അധ്യാപിക, അക്ലിയത്ത് എൽ.പി സ്കൂൾ), ശ്രീദേവി (റിട്ട. അധ്യാപിക), സരസ്വതി (റിട്ട. അധ്യാപിക), ഡോ. രാമചന്ദ്രൻ (റിട്ട. സീനിയർ മെഡിക്കൽ ഓഫിസർ, ഗവ. ആയുർവേദ ആശുപത്രി), ഉപേന്ദ്രൻ (റിട്ട. കമാൻഡർ, ഇന്ത്യൻ നേവി), രമ (റിട്ട. അധ്യാപിക), രമേശൻ, മുകുന്ദൻ (ഇരുവരും ഖത്തർ പെട്രോളിയം കമ്പനി-റിട്ട.), ശശിധരൻ (റിട്ട. ചീഫ് മാനേജർ, കാത്തലിക് സിറിയൻ ബാങ്ക്, കണ്ണൂർ-അഴീക്കോട് നായർ ശക്തീകരണ സംഘം അധ്യക്ഷൻ). tk damodaran mash പ്രശാന്തൻ അഴീക്കോട്: അഴീക്കോട്‌ പ്രസീനാലയത്തിൽ മൂർക്കോത്ത് ഭാസ്കരൻെറയും കുണ്ടൻ തറവാട്ടിൽ പത്മജയുടേയും മകൻ കുണ്ടൻ പ്രശാന്തൻ (50) അബൂദബിയിൽ വെച്ച് ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി. ഭാര്യ: ഷിത. മകൻ: അഭയ്. സഹോദരങ്ങൾ: സന്തോഷ്, പ്രമോദ്, പ്രസീന. kundan prashanthan മാധവി അമ്മ കണ്ണാടിപ്പറമ്പ്: പുല്ലൂപ്പി വിവേഴ്​സ് സൊസെറ്റിക്ക് സമീപം പരേതനായ തുണ്ടിയിൽ കണ്ണ​ൻെറ ഭാര്യ അരയമ്പാട്ട് മാധവി അമ്മ (90) നിര്യാതയായി. മക്കൾ: ജാനകി (കണ്ണാടിപ്പറമ്പ്), മുകുന്ദൻ (മാനേജിങ് ട്രസ്​റ്റി വള്ളുവൻകടവ് മുത്തപ്പൻ ക്ഷേത്രം കണ്ണാടിപ്പറമ്പ്), പവിത്രൻ, അച്യുതൻ (ദുബൈ), ബാലകൃഷ്ണൻ (പ്രിൻസിപ്പൽ, നിത്യാനന്ദ ഇംഗ്ലീഷ് മീഡിയം സ്കൂൾ പുതിയതെരു), സുമിത്ര, ചന്ദ്രൻ (ദുബൈ), പരേതനായ നാരായണൻ. മരുമക്കൾ: ജയശ്രീ, ജയപ്രഭ, പ്രീത, വിജയലക്ഷ്മി, ബീന, നാരായണൻ, സുഗുണ, പരേതനായ ഉത്തമൻ. സഹോദരങ്ങൾ: കുഞ്ഞിപ്പാറു, പാഞ്ചു, പരേതരായ ചിയേയ്, അച്യുതൻ, കോരൻ. സഞ്ചയനം ചൊവ്വാഴ്ച. madhavi amma kannadipramab എ.പി. ഹസ്സൻ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.