മന്ത്രി ഇ. ചന്ദ്രശേഖരൻ 17ാമത് അക്ഷരവീട് 'ജ' നന്ദനക്ക് കൈമാറി കോടോംബേളൂർ (കാസർകോട്): മഴയിൽനിന്നുള്ള രക്ഷക്ക് മേൽക്കൂരയിൽ പ്ലാസ്റ്റിക് പതിച്ച വീട്ടിലെ ടി.വി സ്റ്റാൻഡിൽ തിരുകി സൂക്ഷിച്ച ഫുട്ബാൾ സമ്മാനങ്ങൾ ഒാരോന്നായി പുതിയ വീട്ടിലെ ഷെൽഫിലേക്ക് മാറ്റുേമ്പാൾ നന്ദനയുടെ കണ്ണുകൾ ഇൗറനണിഞ്ഞു. വിദൂര സ്വപ്നം കൺമുന്നിൽ പൂർത്തിയായ ആനന്ദമായിരുന്നു ആ കണ്ണുകളിൽ. കുറ്റിയടുക്കം ആദിവാസി കോളനിയിൽനിന്ന് ദേശീയ തലത്തിലേക്ക് ഉയർന്ന 15കാരിയുടെ ചോർന്നൊലിച്ച വീടിൻെറ സ്ഥാനത്തേക്ക് അക്ഷരവീട് ഏറ്റുവാങ്ങി നന്ദി പറയുേമ്പാൾ ഇടമുറിയാതെ വീണ കണ്ണീർതുള്ളികൾ അവിടെ കൂടിയിരുന്ന ഏവരും നിറമിഴികളിൽ ഏറ്റുവാങ്ങി. അണ്ടർ-16 ഫുട്ബാളിൽ ദേശീയതലം വരെയെത്തിയ കോടോം ബേളൂർ പഞ്ചായത്തിലെ കുറ്റിയടുക്കം ആദിവാസി കോളനിയിലെ നന്ദന കൃഷ്ണക്ക് മാധ്യമം, മലയാള സിനിമ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ', യൂനിമണി, എൻ.എം.സി ഗ്രൂപ്പ് എന്നിവയുടെ സഹകരണത്തോടെ നടപ്പാക്കുന്ന അക്ഷരവീട് പദ്ധതിയിലാണ് വീട് പൂർത്തീകരിച്ചത്. വിപരീത ചുറ്റുപാടിനെ അതിജീവിച്ച് മുന്നേറിയ ഇൗ പ്രതിഭക്ക് മാധ്യമത്തിൻെറ നേതൃത്വത്തിൽ നൽകുന്ന 17ാമത്തെ അക്ഷരവീടായ 'ജ' വീടാണ് നൽകിയത്. കോവിഡ് പ്രോേട്ടാകോൾ അനുസരിച്ച് റവന്യൂ മന്ത്രിയുടെ ഒാഫിസിൽ നടന്ന ലളിതമായ ചടങ്ങളിൽ മന്ത്രി ഇ. ചന്ദ്രശേഖരൻ നന്ദനക്ക് അക്ഷരവീട് കൈമാറി. മനുഷ്യൻ ഏറ്റവും കൂടുതൽ സ്വതന്ത്രനാകുന്നത് സ്വന്തമായി വീട് ലഭിക്കുേമ്പാഴാണെന്നും നന്ദന കൃഷ്ണ സ്വാതന്ത്ര്യത്തിൻെറ മഹത്തായ രുചി അനുഭവിക്കുന്നത് സ്വാതന്ത്ര്യ ദിനത്തിലാണെന്നത് സന്തോഷകരമാണെന്നും അദ്ദേഹം പറഞ്ഞു. സമൂഹത്തിൽ പല വഴികളിൽ മാറ്റുതെളിയിച്ച പ്രതിഭകൾക്കാണ് മാധ്യമം വീട് നൽകുന്നത്. അത് അവരുടെ മേഖലയിൽ കൂടുതൽ തിളങ്ങുന്നതിന് പ്രചോദനമാകും. നന്ദന കൃഷ്ണ ഇനിയും കൂടുതൽ ഉയരങ്ങളിൽ എത്താനുണ്ട്. അതിനുള്ള പ്രചോദനം ഇവിടെ നിന്നുണ്ടാകെട്ടയെന്ന് ആശംസിക്കുന്നതായി മന്ത്രി പറഞ്ഞു. മാധ്യമം റീജനൽ മാനേജർ ഇംറാൻ ഹുസൈൻ, പബ്ലിക് റിലേഷൻസ് മാനേജർ കെ.ടി. ഷൗക്കത്തലി, മാധ്യമം ജില്ല മുഖ്യരക്ഷാധികാരി ബി.എം. മുഹമ്മദ്കുഞ്ഞി, സംഘാടക സമിതി ഭാരവാഹി ഗംഗാധരൻ എന്നിവർ അക്ഷരവീട് കൈമാറ്റ ചടങ്ങിൽ സന്നിഹിതരായി. കുറ്റിയടുക്കത്ത് നന്ദനയുടെ വീട്ടിൽ നടന്ന ചടങ്ങിൽ കോടോംബേളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി. കുഞ്ഞിക്കണ്ണൻ പുതിയ വീടിന് 'ജ' നാമകരണം ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗം സജിത ശ്രീകുമാർ, അക്ഷരവീട് നിർമിക്കാൻ സ്ഥലം നൽകിയ കല്ലളൻ, മാധ്യമം ചീഫ് റിപ്പോർട്ടർ രവീന്ദ്രൻ രാവണേശ്വരം, മാധ്യമം മുൻ ജില്ല കോഒാഡിനേറ്റർ ഹമീദ് കക്കണ്ടം, നന്ദന കൃഷ്ണ എന്നിവർ സംസാരിച്ചു. മാധ്യമം കാഞ്ഞങ്ങാട് ലേഖകൻ ടി.വി. വിനോദ് നന്ദി പറഞ്ഞു. രവീന്ദ്രൻ രാവണേശ്വരം ksg chandrasekharan Aksaraveed photo: മാധ്യമവും സിനിമ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യും യൂനിമണിയും എൻ.എം.സി ഗ്രൂപ്പും ചേർന്ന് നടപ്പാക്കുന്ന അക്ഷരവീട് പദ്ധതിയിലെ 17ാമത്തെ വീടായ 'ജ' വീട് നന്ദന കൃഷ്ണക്ക് റവന്യൂ-ഭവന നിർമാണ മന്ത്രി ഇ. ചന്ദ്രശേഖരൻ കൈമാറുന്നു. മാധ്യമം റീജനൽ മാനേജർ ഇംറാൻ ഹുസൈൻ, പബ്ലിക് റിലേഷൻസ് മാനേജർ കെ.ടി. ഷൗക്കത്തലി, മാധ്യമം ജില്ല മുഖ്യരക്ഷാധികാരി മുഹമ്മദ്കുഞ്ഞി എന്നിവർ സമീപം
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.