Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightആനന്ദാശ്രുക്കളാൽ നന്ദന...

ആനന്ദാശ്രുക്കളാൽ നന്ദന കൃഷ്​ണ അക്ഷരവീട്​ ഏറ്റുവാങ്ങി

text_fields
bookmark_border
മന്ത്രി ഇ. ചന്ദ്രശേഖരൻ 17ാമത്​ അക്ഷരവീട്​ 'ജ' നന്ദനക്ക്​ കൈമാറി കോടോംബേളൂർ (കാസർകോട്​): മഴയിൽനിന്നുള്ള രക്ഷക്ക്​ മേൽക്കൂരയിൽ പ്ലാസ്​റ്റിക്​ പതിച്ച വീട്ടിലെ ടി.വി സ്​റ്റാൻഡിൽ തിരുകി സൂക്ഷിച്ച ഫുട്​ബാൾ സമ്മാനങ്ങൾ ഒാരോന്നായി പുതിയ വീട്ടിലെ ഷെൽഫിലേക്ക്​ മാറ്റു​േമ്പാൾ നന്ദനയുടെ കണ്ണുകൾ ഇൗറനണിഞ്ഞു. വിദൂര സ്വപ്​നം കൺമുന്നിൽ പൂർത്തിയായ ആനന്ദമായിരുന്നു ആ കണ്ണുകളിൽ. കുറ്റിയടുക്കം ആദിവാസി കോളനിയിൽനിന്ന്​ ദേശീയ തലത്തിലേക്ക്​ ഉയർന്ന 15കാരിയുടെ ചോർന്നൊലിച്ച വീടി​ൻെറ സ്ഥാനത്തേക്ക്​ അക്ഷരവീട്​ ഏറ്റുവാങ്ങി നന്ദി പറയു​േമ്പാൾ ഇടമുറിയാതെ വീണ കണ്ണീർതുള്ളികൾ അവിടെ കൂടിയിരുന്ന ഏവരും നിറമിഴികളിൽ ഏറ്റുവാങ്ങി. അണ്ടർ-16 ഫുട്​ബാളിൽ ദേശീയതലം വരെയെത്തിയ കോടോം ബേളൂർ പഞ്ചായത്തിലെ കുറ്റിയടുക്കം ആദിവാസി കോളനിയിലെ നന്ദന കൃഷ്​ണക്ക്​ മാധ്യമം, മലയാള സിനിമ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ', യൂനിമണി, എൻ.എം.സി ഗ്രൂപ്പ്​ എന്നിവയുടെ സഹകരണത്തോടെ നടപ്പാക്കുന്ന അക്ഷരവീട്​ പദ്ധതിയിലാണ്​ വീട്​ പൂർത്തീകരിച്ചത്​. വിപരീത ചുറ്റുപാടിനെ അതിജീവിച്ച്​ മുന്നേറിയ ഇൗ പ്രതിഭക്ക്​ മാധ്യമത്തി​ൻെറ നേതൃത്വത്തിൽ നൽകുന്ന 17ാമത്തെ അക്ഷരവീടായ 'ജ' വീടാണ്​ നൽകിയത്​. കോവിഡ്​ പ്രോ​േട്ടാകോൾ അനുസരിച്ച്​ റവന്യൂ മന്ത്രിയുടെ ഒാഫിസിൽ നടന്ന ലളിതമായ ചടങ്ങളിൽ മന്ത്രി ഇ. ചന്ദ്രശേഖരൻ നന്ദനക്ക്​ അക്ഷരവീട്​ കൈമാറി. മനുഷ്യൻ ഏറ്റവും കൂടുതൽ സ്വതന്ത്രനാകുന്നത്​ സ്വന്തമായി വീട്​ ലഭിക്കു​േമ്പാഴാണെന്നും നന്ദന കൃഷ്​ണ സ്വാതന്ത്ര്യത്തി​ൻെറ മഹത്തായ രുചി അനുഭവിക്കുന്നത്​ സ്വാതന്ത്ര്യ ദിനത്തിലാണെന്നത്​ സന്തോഷകരമാണെന്നും അദ്ദേഹം പറഞ്ഞു. സമൂഹത്തിൽ പല വഴികളിൽ മാറ്റുതെളിയിച്ച പ്രതിഭകൾക്കാണ്​ മാധ്യമം വീട്​ നൽകുന്നത്​. അത്​ അവരുടെ മേഖലയിൽ കൂടുതൽ തിളങ്ങുന്നതിന്​ പ്രചോദനമാകും. നന്ദന കൃഷ്​ണ ഇനിയും കൂടുതൽ ഉയരങ്ങളിൽ എത്താനുണ്ട്​. അതിനുള്ള പ്രചോദനം ഇവിടെ നിന്നുണ്ടാക​െട്ടയെന്ന്​ ആശംസിക്കുന്നതായി മന്ത്രി പറഞ്ഞു. മാധ്യമം റീ​ജനൽ മാനേജർ ഇംറാൻ ഹുസൈൻ, പബ്ലിക്​ റിലേഷൻസ്​ മാനേജർ കെ.ടി. ഷൗക്കത്തലി, മാധ്യമം ജില്ല മുഖ്യരക്ഷാധികാരി ബി.എം. മുഹമ്മദ്​കുഞ്ഞി, സംഘാടക സമിതി ഭാരവാഹി ഗംഗാധരൻ എന്നിവർ അക്ഷരവീട്​ കൈമാറ്റ ചടങ്ങിൽ സന്നിഹിതരായി. കുറ്റിയടുക്കത്ത്​ നന്ദനയുടെ വീട്ടിൽ നടന്ന ചടങ്ങിൽ കോടോംബേളൂർ ഗ്രാമപഞ്ചായത്ത്​ പ്രസിഡൻറ്​ സി. കുഞ്ഞിക്കണ്ണൻ പുതിയ വീടിന്​ 'ജ' നാമകരണം ചെയ്​തു. ഗ്രാമപഞ്ചായത്ത്​ അംഗം സജിത ശ്രീകുമാർ, അക്ഷരവീട്​ നിർമിക്കാൻ സ്ഥലം നൽകിയ കല്ലളൻ, മാധ്യമം ചീഫ്​ റിപ്പോർട്ടർ രവീന്ദ്രൻ രാവണേശ്വരം, മാധ്യമം മുൻ ജില്ല കോഒാഡിനേറ്റർ ഹമീദ്​ കക്കണ്ടം, നന്ദന കൃഷ്​ണ എന്നിവർ സംസാരിച്ചു. മാധ്യമം കാഞ്ഞങ്ങാട്​ ലേഖകൻ ടി.വി. വിനോദ്​ നന്ദി പറഞ്ഞു. രവീന്ദ്രൻ രാവണേശ്വരം ksg chandrasekharan Aksaraveed photo: മാധ്യമവും സിനിമ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യും യൂനിമണിയും എൻ.എം.സി ഗ്രൂപ്പും ​ചേർന്ന്​ നടപ്പാക്കുന്ന അക്ഷരവീട്​ പദ്ധതിയിലെ 17ാമത്തെ വീടായ 'ജ' വീട്​ നന്ദന കൃഷ്​ണക്ക്​ റവന്യൂ-ഭവന നിർമാണ മന്ത്രി ഇ. ചന്ദ്രശേഖരൻ കൈമാറുന്നു. മാധ്യമം റീ​ജനൽ മാനേജർ ഇംറാൻ ഹുസൈൻ, പബ്ലിക്​ റിലേഷൻസ്​ മാനേജർ കെ.ടി. ഷൗക്കത്തലി, മാധ്യമം ജില്ല മുഖ്യരക്ഷാധികാരി മുഹമ്മദ്​കുഞ്ഞി എന്നിവർ സമീപം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story