ഇരിട്ടി എച്ച്​.എസ്​.എസ്​ പ്ലസ്​ വൺ: മുഴുവൻ സീറ്റും പൊതു മെറിറ്റ് വിഭാഗത്തിൽ

ഇരിട്ടി: ഇരിട്ടി ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് വൺ പ്രവേശനത്തിൽ മാനേജ്മൻെറ്​ േക്വാട്ട സീറ്റുകൾ ഉൾപ്പെടെ മുഴുവൻ പ്ലസ് വൺ പ്രവേശനവും പൊതു മെറിറ്റ് സീറ്റുകളായി പരിഗണിച്ച് വിദ്യാർഥികൾക്ക് പ്രവേശനം നൽകണമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് (ഹയർ സെക്കൻഡറി വിഭാഗം) ഡയറക്ടർ ഉത്തരവിറക്കി. ഇരിട്ടി ഹയർ സെക്കൻഡറി സ്കൂൾ മാനേജ്മൻെറ്​ ഉടമസ്ഥത സംബന്ധിച്ച തർക്കങ്ങളും കേസുകളും നിലനിൽക്കുന്ന പശ്ചാത്തലത്തിൽ സ്കൂൾ മാനേജർ ചുമതല ജില്ല വിദ്യാഭ്യാസ ഓഫിസർക്ക് നൽകിയ ഉത്തരവിനെതിരെ മുൻ സ്കൂൾ മാനേജർ കെ. കുഞ്ഞിമാധവൻ നൽകിയ ഹരജി ഹൈകോടതി ഡിവിഷൻ ബെഞ്ചും തള്ളിയിരുന്നു. ഇതേതുടർന്നാണ്​ ഡയറക്ടറുടെ ഉത്തരവ്​. ഹൈകോടതി ഡിവിഷൻ വിധിയെ തുടർന്ന് സ്​റ്റേ ഉത്തരവ് നീങ്ങിയതോടെ ജില്ല വിദ്യാഭ്യാസ ഓഫിസർ ആഗസ്​റ്റ്​ മൂന്നിന് സ്കൂൾ മാനേജറായി വീണ്ടും ചുമതല ഏറ്റെടുത്തിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.