Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Aug 2020 11:59 PM GMT Updated On
date_range 14 Aug 2020 11:59 PM GMTഇരിട്ടി എച്ച്.എസ്.എസ് പ്ലസ് വൺ: മുഴുവൻ സീറ്റും പൊതു മെറിറ്റ് വിഭാഗത്തിൽ
text_fieldsbookmark_border
ഇരിട്ടി: ഇരിട്ടി ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് വൺ പ്രവേശനത്തിൽ മാനേജ്മൻെറ് േക്വാട്ട സീറ്റുകൾ ഉൾപ്പെടെ മുഴുവൻ പ്ലസ് വൺ പ്രവേശനവും പൊതു മെറിറ്റ് സീറ്റുകളായി പരിഗണിച്ച് വിദ്യാർഥികൾക്ക് പ്രവേശനം നൽകണമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് (ഹയർ സെക്കൻഡറി വിഭാഗം) ഡയറക്ടർ ഉത്തരവിറക്കി. ഇരിട്ടി ഹയർ സെക്കൻഡറി സ്കൂൾ മാനേജ്മൻെറ് ഉടമസ്ഥത സംബന്ധിച്ച തർക്കങ്ങളും കേസുകളും നിലനിൽക്കുന്ന പശ്ചാത്തലത്തിൽ സ്കൂൾ മാനേജർ ചുമതല ജില്ല വിദ്യാഭ്യാസ ഓഫിസർക്ക് നൽകിയ ഉത്തരവിനെതിരെ മുൻ സ്കൂൾ മാനേജർ കെ. കുഞ്ഞിമാധവൻ നൽകിയ ഹരജി ഹൈകോടതി ഡിവിഷൻ ബെഞ്ചും തള്ളിയിരുന്നു. ഇതേതുടർന്നാണ് ഡയറക്ടറുടെ ഉത്തരവ്. ഹൈകോടതി ഡിവിഷൻ വിധിയെ തുടർന്ന് സ്റ്റേ ഉത്തരവ് നീങ്ങിയതോടെ ജില്ല വിദ്യാഭ്യാസ ഓഫിസർ ആഗസ്റ്റ് മൂന്നിന് സ്കൂൾ മാനേജറായി വീണ്ടും ചുമതല ഏറ്റെടുത്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story