ഇ-മാഗസിന്‍ പ്രകാശനം

വളപട്ടണം: വളപട്ടണം ലൈബ്രറി ബാലവേദിയുടെ നേതൃത്വത്തിൽ കോവിഡ്കാല ഓണ്‍ലൈന്‍ വേദിയായ ക്രിയേറ്റിവ് ഹോം വാട്സ്ആപ് ഗ്രൂപ്പില്‍ കുട്ടികള്‍ തയാറാക്കിയ ഇ–മാഗസി‍‍ൻെറ പ്രകാശനവും ഹിരോഷിമ–നാഗസാക്കി അനുസ്മരണവും സംഘടിപ്പിച്ചു. 'മഞ്ഞുതുള്ളികള്‍' മാസികയുടെ പ്രകാശനം ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ് നിർവഹിച്ചു. ബാലവേദിയുടെ ലിറ്റില്‍ സ്​റ്റാര്‍സ് ടീമാണ് മാസിക തയാറാക്കിയത്. ഹിരോഷിമ -നാഗസാക്കി അനുസ്മരണം ലൈബ്രറി കൗണ്‍സില്‍ ജില്ല സെക്രട്ടറി പി.കെ. വിജയന്‍ നിര്‍വഹിച്ചു. ഇ–മാഗസിന്‍ പ്രകാശനത്തിന് ബാലവേദി ലിറ്റിൽ സ്​റ്റാര്‍സ് ടീം ലീഡര്‍ റബിഅ അബ്​ദുല്ല നേതൃത്വം നൽകി. എക്സിക്യൂട്ടിവ് കമ്മിറ്റി അംഗം അജ്ന പർവീണ്‍ മോഡറേറ്ററായി. ബാലവേദി പ്രവര്‍ത്തകരായ ഇലാൻ ഫൈറസ്, നിയ, പി.ടി. സാനിയ, എഴുത്തുകാരി രജനി വെള്ളോറ എന്നിവര്‍ സംസാരിച്ചു. ബാലവേദി അംഗം ജസല്‍ഫാരി റിയാസ് തയാറാക്കിയ യുദ്ധത്തിനെതിരെയുള്ള വിഡിയോ ഓൺലൈനായി പ്രദര്‍ശിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.