ബഷീർ ദിനാചരണം: പഠനോപകരണ കിറ്റുകൾ വിതരണം ചെയ്​തു

ചട്ടഞ്ചാൽ: ബഷീർ ദിനത്തിൽ വായനശാലയുടെ പരിസര പ്രദേശത്തുള്ള എട്ട​്​ പൊതു വിദ്യാലയങ്ങളിൽ പഠനപിന്തുണ വേണ്ട 60 കുട്ടികൾക്ക് ചട്ടഞ്ചാൽ അവനീന്ദ്രനാഥ് വായനശാല പഠനോപകരണ കിറ്റുകൾ വിതരണം ചെയ്തു. പെരുമ്പള ഗവ. എൽ.പി സ്കൂളിൽ നടന്ന പരിപാടി ലൈബ്രറി കൗൺസിൽ ജില്ല സെക്രട്ടറി ഡോ. പി. പ്രഭാകരൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് മുരളി അധ്യക്ഷത വഹിച്ചു. വായനശാല സെക്രട്ടറി കെ. രാഘവൻ സ്വാഗതവും ഹനീഫ് യൂസഫ് നന്ദിയും പറഞ്ഞു. കോളിയടുക്കം, തെക്കിൽ ഈസ്​റ്റ്​​, തെക്കിൽ വെസ്​റ്റ്​, തെക്കിൽ പറമ്പ, കരിച്ചേരി, ബെണ്ടിച്ചാൽ എന്നിവിടങ്ങളിൽ നടന്ന പരിപാടിയിൽ ലൈബ്രറി കൗൺസിൽ താലൂക്ക് സെക്രട്ടറി പി. ദാമോദരൻ, വായനശാല പ്രസിഡൻറ്​ ഹാരിസ് ബെണ്ടിച്ചാൽ, സുലൈമാൻ ബാദുഷാ, എൻ.എ. അഹമ്മദ്, സി. ഹരിദാസ്, ശ്രീഹരി, മുഹമ്മദ് ഹനീഫ, പി. ചന്ദ്രൻ, ജയകൃഷ്ണൻ നായർ, അബ്​ദുൽ മജീദ്, മുഹമ്മദ് കുഞ്ഞി കടവത്ത്, കാനം അബ്​ദുൽ ഖാദർ, ജിനേഷ് മാസ്​റ്റർ, സുമിത്ര, രാജൻ പൊയ്​നാച്ചി, രാമചന്ദ്രൻ മെഡിക്കൽ, പി. കുഞ്ഞിക്കണ്ണൻ, ഗോപാലകൃഷ്ണൻ, മധുമാസ്​റ്റർ, കാദർ മാസ്​റ്റർ, അബ്​ദുല്ല, മുഹമ്മദ് കുഞ്ഞി, പി. രതീഷ് കുമാർ എന്നിവർ കിറ്റുകൾ വിതരണം ചെയ്തു. ബാര ഗവ. എൽ.പി സ്കൂളിൽ നടന്ന സമാപന പരിപാടി താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡൻറ് ഇ. ജനാർദനൻ ഉദ്ഘാടനം ചെയ്തു. വാസന്തി ടീച്ചർ, തിലകരാജ്, എ. മുഹമ്മദ്കുഞ്ഞി എന്നിവർ സംസാരിച്ചു. കെ. രാഘവൻ അധ്യക്ഷത വഹിച്ചു. എസ്‌. സുമിത്ര സ്വാഗതവും രാമചന്ദ്രൻ നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.