വെൽഫെയർ പാർട്ടി പടന്ന പഞ്ചായത്ത് തെര​െഞ്ഞടുപ്പ് കമ്മിറ്റി രൂപവത്​കരിച്ചു

പടന്ന: വെൽഫെയർ പാർട്ടി പടന്ന പഞ്ചായത്ത് കൺവെൻഷൻ ജില്ല സമിതിയംഗവും പ്രവാസി വെൽഫെയർ ഫോറം ജില്ല പ്രസിഡൻറുമായ മജീദ് നരിക്കോടൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻറ്​ ടി.എം. ബഷീർ മാസ്​റ്റർ അധ്യക്ഷത വഹിച്ചു. ആസന്നമായ പഞ്ചായത്ത് തെര​െഞ്ഞടുപ്പ് പ്രവർത്തനങ്ങൾക്കായി 50 അംഗ കമ്മിറ്റി രൂപവത്​കരിച്ചു. ബി.എസ്. ഖാലിദ് ഹാജി (ചെയർ), വി.കെ. അഫ്സൽ (കൺ), ബഷീർ ശിവപുരം (പബ്ലിക്​ റിലേഷൻ), യു.എം. റഷീദ്, എം.കെ. തസ്​ലിം, വി. റൈഹാനത്ത് (പ്രകടനപത്രിക), എസ്.വി. അബ്​ദുൽ കരീം (ഫിനാൻസ്), പി.കെ. അഷ്റഫ് (മീഡിയ), ടി.കെ. നൂറുദ്ദീൻ (സോഷ്യൽ മീഡിയ), ടി.കെ. ഫൈസൽ (ഡേറ്റ അനാലിസിസ്), ടി.എം. അറഫാത്ത് (പ്രചാരണം) എന്നിവരെ തെര​െഞ്ഞടുത്തു. പി.സി. സമീർ സ്വാഗതവും വി.കെ. അഫ്സൽ നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.