ഓൺലൈനിൽ ബഷീർ കഥാപാത്രങ്ങൾ നിറഞ്ഞു

ചെറുവത്തൂർ: ഇച്ചിരിപ്പിടിയോളം വരുന്ന അനുഭവങ്ങളുടെ വെയിലും മഴയും നനഞ്ഞ് മലയാളത്തി​ൻെറ ഉമ്മറക്കോലായിൽ എഴുത്തിനിരുന്ന ബേപ്പൂർ സുൽത്താ​ൻെറ കഥാപാത്രങ്ങൾ ഓൺലൈനിൽ നിറഞ്ഞു. ചന്തേര ഇസ്സത്തുൽ ഇസ്​ലാം എ.എൽ.പി സ്കൂളിൽ ബഷീർ ദിനാചരണഭാഗമായാണ് ബഷീർ കഥാപാത്രങ്ങളെ പുനഃസൃഷ്​ടിച്ചത്. ആടുമായ് പാത്തുമ്മ, കുഞ്ഞായിഷ, ബഷീർ, സുഹ്‌റ, മജീദ്, കേശവൻ നായർ, സാറാമ്മ തുടങ്ങിയ കഥാപാത്രങ്ങളായി കുട്ടികൾ വേഷമിട്ടു. അംബികാസുതൻ മാങ്ങാട് ബഷീർ അനുസ്മരണം ഉദ്ഘാടനം ചെയ്തു. ബഷീറിനെ കണ്ട അനുഭവം അദ്ദേഹം പങ്കുവെച്ചത് കുട്ടികൾക്ക് നവ്യാനുഭവമായി. ക്വിസ്, പ്രസംഗ മത്സരം എന്നിവ അരങ്ങേറി. പ്രധാനാധ്യാപിക സി.എം. മീനാകുമാരി, പി.ബിജി എന്നിവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.