Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 July 2020 7:40 PM GMT Updated On
date_range 5 July 2020 7:40 PM GMTഓൺലൈനിൽ ബഷീർ കഥാപാത്രങ്ങൾ നിറഞ്ഞു
text_fieldsbookmark_border
ചെറുവത്തൂർ: ഇച്ചിരിപ്പിടിയോളം വരുന്ന അനുഭവങ്ങളുടെ വെയിലും മഴയും നനഞ്ഞ് മലയാളത്തിൻെറ ഉമ്മറക്കോലായിൽ എഴുത്തിനിരുന്ന ബേപ്പൂർ സുൽത്താൻെറ കഥാപാത്രങ്ങൾ ഓൺലൈനിൽ നിറഞ്ഞു. ചന്തേര ഇസ്സത്തുൽ ഇസ്ലാം എ.എൽ.പി സ്കൂളിൽ ബഷീർ ദിനാചരണഭാഗമായാണ് ബഷീർ കഥാപാത്രങ്ങളെ പുനഃസൃഷ്ടിച്ചത്. ആടുമായ് പാത്തുമ്മ, കുഞ്ഞായിഷ, ബഷീർ, സുഹ്റ, മജീദ്, കേശവൻ നായർ, സാറാമ്മ തുടങ്ങിയ കഥാപാത്രങ്ങളായി കുട്ടികൾ വേഷമിട്ടു. അംബികാസുതൻ മാങ്ങാട് ബഷീർ അനുസ്മരണം ഉദ്ഘാടനം ചെയ്തു. ബഷീറിനെ കണ്ട അനുഭവം അദ്ദേഹം പങ്കുവെച്ചത് കുട്ടികൾക്ക് നവ്യാനുഭവമായി. ക്വിസ്, പ്രസംഗ മത്സരം എന്നിവ അരങ്ങേറി. പ്രധാനാധ്യാപിക സി.എം. മീനാകുമാരി, പി.ബിജി എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story