സംയുക്ത ട്രേഡ് യൂനിയൻ പ്രതിഷേധം

കാഞ്ഞങ്ങാട്: കേന്ദ്ര സർക്കാറി​ൻെറ തൊഴിലാളി ജനദ്രോഹ നടപടികളിൽ പ്രതിഷേധിച്ച് ദേശവ്യാപകമായി പ്രതിഷേധ ദിനം ആചരിക്കുന്നതി​ൻെറ ഭാഗമായി സംയുക്ത ട്രേഡ് യൂനിയ​ൻെറ നേതൃത്വത്തിൽ കാഞ്ഞങ്ങാട് ബസ്​സ്​റ്റാൻഡ്​ പരിസരത്ത് പ്രതിഷേധം സംഘടിപ്പിച്ചു. തൊഴിലാളി കർഷക ദ്രോഹ നയങ്ങൾ തിരുത്തുക, കോവിഡ് ദുരിതബാധിതരെ സഹായിക്കുക, പൊതുമേഖല സ്വകാര്യവത്​കരണം ഉപേക്ഷിക്കുക, ഇന്ധന വിലക്കയറ്റം തടയുക, തൊഴിൽ നിയമ ഭേദഗതി പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം നടത്തിയത്. അഡ്വ. പി. അപ്പുക്കുട്ടൻ ഉദ്​്​ഘാടനം ചെയ്തു. സതീഷ് ചന്ദ്രൻ അധ്യക്ഷത വഹിച്ചു. എം. സത്യൻ, വി. വെങ്കിടേഷ്, കരീം മൂന്നാം മൈൽ, അഹമ്മദ് കപ്പണക്കാൽ, ബല്ല രാജൻ, കെ.​എം. രാജീവൻ എന്നിവർ സംസാരിച്ചു. കരീം മൈത്രി സ്വാഗതം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.