Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 July 2020 8:24 PM GMT Updated On
date_range 2020-07-04T01:54:56+05:30സംയുക്ത ട്രേഡ് യൂനിയൻ പ്രതിഷേധം
text_fieldsകാഞ്ഞങ്ങാട്: കേന്ദ്ര സർക്കാറിൻെറ തൊഴിലാളി ജനദ്രോഹ നടപടികളിൽ പ്രതിഷേധിച്ച് ദേശവ്യാപകമായി പ്രതിഷേധ ദിനം ആചരിക്കുന്നതിൻെറ ഭാഗമായി സംയുക്ത ട്രേഡ് യൂനിയൻെറ നേതൃത്വത്തിൽ കാഞ്ഞങ്ങാട് ബസ്സ്റ്റാൻഡ് പരിസരത്ത് പ്രതിഷേധം സംഘടിപ്പിച്ചു. തൊഴിലാളി കർഷക ദ്രോഹ നയങ്ങൾ തിരുത്തുക, കോവിഡ് ദുരിതബാധിതരെ സഹായിക്കുക, പൊതുമേഖല സ്വകാര്യവത്കരണം ഉപേക്ഷിക്കുക, ഇന്ധന വിലക്കയറ്റം തടയുക, തൊഴിൽ നിയമ ഭേദഗതി പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം നടത്തിയത്. അഡ്വ. പി. അപ്പുക്കുട്ടൻ ഉദ്്ഘാടനം ചെയ്തു. സതീഷ് ചന്ദ്രൻ അധ്യക്ഷത വഹിച്ചു. എം. സത്യൻ, വി. വെങ്കിടേഷ്, കരീം മൂന്നാം മൈൽ, അഹമ്മദ് കപ്പണക്കാൽ, ബല്ല രാജൻ, കെ.എം. രാജീവൻ എന്നിവർ സംസാരിച്ചു. കരീം മൈത്രി സ്വാഗതം പറഞ്ഞു.
Next Story