കേളകം: ഉരുൾപൊട്ടൽ ദുരിതബാധിത മേഖലകളിൽ സാന്ത്വന സ്പർശവുമായി ജമാഅത്തെ ഇസ്‍ലാമി. നിടുംപുറംചാൽ, പൂളക്കുറ്റി മേഖലയിലുണ്ടായ ഉരുൾപൊട്ടൽ ദുരിതബാധിതക്ക് ഭക്ഷ്യശേഖരം കൈമാറി. പീപ്ൾ ഫൗണ്ടേഷൻ, സോളിഡാരിറ്റി, ടീം വെൽഫെയർ അംഗങ്ങളും ക്യാമ്പ് സന്ദർശിക്കാനെത്തി. ക്യാമ്പ് അധികൃതർ ആവശ്യപ്പെട്ടതനുസരിച്ച് ക്യാമ്പിലുള്ളവർക്കാവശ്യമായ ഭക്ഷ്യവസ്തുക്കൾ ജമാഅത്തെ ഇസ്‍ലാമി ഇരിട്ടി ഏരിയ പ്രസിഡന്റ് കെ.അബ്ദുൽ റഷീദ് കണിച്ചാർ പഞ്ചായത്ത് പ്രസിഡന്റ് ആന്റണി സെബാസ്റ്റ്യന് കൈമാറി. പഞ്ചായത്തംഗം ഷോജറ്റ്, റവന്യൂ, ഹെൽത്ത്, പൊലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് ഭക്ഷ്യവസ്തുക്കൾ കൈമാറിയത്. പീപ്ൾസ് ഫൗണ്ടേഷൻ ഏരിയ കോഓഡിനേറ്റർ കെ. അഷ്റഫ്, സോളിഡാരിറ്റി ഏരിയ പ്രസിഡന്റ് ശഖീബ് കേളോത്ത്, ടീം വെൽഫെയർ അംഗങ്ങളായ ടി.പി. സിദ്ദീഖ്, കെ. അയ്യൂബ് എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.