യു.ഡി.എഫ് ധർണ

ശ്രീകണ്ഠപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഫണ്ട്‌ വെട്ടിക്കുറച്ച് വികസന പ്രവർത്തനങ്ങളെ അട്ടിമറിക്കുന്ന സംസ്ഥാന സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് യു.ഡി.എഫ് ശ്രീകണ്ഠപുരം നഗരസഭ കമ്മിറ്റി നേതൃത്വത്തിൽ ധർണ സമരം നടത്തി. മുസ്‍ലിം ലീഗ് ജില്ല വൈ. പ്രസിഡന്റ്‌ അഡ്വ. എസ്. മുഹമ്മദ്‌ ഉദ്ഘാടനം ചെയ്തു. ഇരിക്കൂർ ബ്ലോക്ക്‌ പ്രസിഡന്റ് എം.ഒ. മാധവൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. കോൺഗ്രസ്‌ ജില്ല വൈ. പ്രസിഡന്റ്‌ മുഹമ്മദ്‌ ബ്ലാത്തൂർ മുഖ്യപ്രഭാഷണം നടത്തി. യു.ഡി.എഫ് നഗരസഭ സെക്രട്ടറി എൻ.പി. റഷീദ് മാസ്റ്റർ, കേരള കോൺഗ്രസ് സംസ്ഥാന ജന. സെക്രട്ടറി വർഗീസ്‌ വയലാമണ്ണിൽ, ഷംസുദ്ദീൻ (ഫോർവേഡ് ബ്ലോക്ക്‌), അഷ്‌റഫ്‌ (സി.എം.പി), നഗരസഭ ചെയർപേഴ്സൻ ഡോ. കെ.വി. ഫിലോമിന, പി.ടി.എ. കോയ മാസ്റ്റർ, കെ.പി. ഗംഗാധരൻ, കെ. സലാഹുദ്ദീൻ, എൻ.പി. സിദ്ദീഖ്, നഗരസഭ വൈ. ചെയർമാൻ കെ. ശിവദാസൻ, സ്ഥിരം സമിതി അധ്യക്ഷരായ പി.പി. ചന്ദ്രാംഗദൻ, ജോസഫീന വർഗീസ്‌, കെ.സി. ജോസഫ് കൊന്നക്കൽ, വി.പി. നസീമ, കൗൺസിലർ സിജോ മറ്റപ്പള്ളി എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.