ഇരിട്ടി: സംസ്ഥാനതല പ്രക്ഷോഭത്തിന്റെ ഭാഗമായി യു.ഡി.എഫ് ഇരിട്ടി മുനിസിപ്പൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇരിട്ടി നഗരസഭ ഓഫിസിന് മുന്നിൽ പ്രതിഷേധ ധർണ നടത്തി. വിജിലൻസ് റെയ്ഡിൽ കോടികളുടെ വെട്ടിപ്പ് കണ്ടെത്തിയിട്ടും കുറ്റക്കാരെ സംരക്ഷിക്കാനുള്ള നടപടിയാണ് ഭരണകൂടം ചെയ്യുന്നതെന്ന് ആരോപിച്ചാണ് ധർണസമരം നടത്തിയത്. മുസ്‌ലിം ലീഗ് ജില്ല ജന. സെക്രട്ടറി അബ്ദുൽകരീം ചേലേരി ഉദ്ഘാടനം ചെയ്തു. എം.എം. മജീദ് അധ്യക്ഷത വഹിച്ചു. കോൺഗ്രസ് ജില്ല കമ്മിറ്റി ജന.സെക്രട്ടറി പി.സി. ഷാജി മുഖ്യപ്രഭാഷണം നടത്തി. യു.ഡി.എഫ് നേതാക്കളായ ഇബ്രാഹിം മുണ്ടേരി, കെ.വി. പവിത്രൻ, പി.എ. നസീർ, സമീർ പുന്നാട്, എം.പി. അബ്ദുറഹിമാൻ, സി.കെ. ശശിധരൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.