കണ്ണൂർ: എക്സൈസ് വകുപ്പ് ഓണാഘോഷങ്ങളോടനുബന്ധിച്ച് വ്യാജ, അനധികൃത മദ്യത്തിന്റെയും മയക്കുമരുന്നുകളുടെയും കടത്തും വിപണനവും സംഭരണവും തടയാന്‍ തീവ്രയജ്ഞ പരിശോധനകള്‍ നടത്തും. വെള്ളിയാഴ്ച മുതല്‍ 12 വരെയാണ് പരിശോധന. കണ്ണൂര്‍ അസി. എക്സൈസ് കമീഷണറുടെ മേല്‍നോട്ടത്തില്‍ എക്സൈസ് പ്രിവന്റിവ് ഓഫിസറുടെ നേതൃത്വത്തില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ജില്ലതല കണ്‍ട്രോള്‍ റൂം എക്സൈസ് ഡിവിഷന്‍ ഓഫിസില്‍ പ്രവര്‍ത്തിക്കും. വലിയ അളവിലുള്ള മദ്യം, മയക്കുമരുന്ന് കേസുകള്‍ കണ്ടുപിടിക്കാനുതകുന്ന വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് ആകര്‍ഷകമായ സമ്മാനം നല്‍കും. ഡെപ്യൂട്ടി എക്സൈസ് കമീഷണര്‍, കണ്ണൂര്‍ 04972 706698, ഡിവിഷനല്‍ കണ്‍ട്രോള്‍ റൂം എക്സൈസ് ഡിവിഷൻ ഓഫിസ്, കണ്ണൂര്‍ 04972 706698, ടോള്‍ ഫ്രീ നമ്പര്‍: 1800 425 6698155358. താലൂക്ക്തല കണ്‍ട്രോള്‍ റൂം, എക്സൈസ് സര്‍ക്കിള്‍ ഓഫിസുകള്‍: കണ്ണൂര്‍ 04972 749973, തളിപ്പറമ്പ് 04960 201020, കൂത്തുപറമ്പ് 04902 362103, ഇരിട്ടി 04902 472205.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.