ഉരുൾപൊട്ടൽ പരമ്പര; മാനന്തവാടി-നിടുംപൊയിൽ റോഡിൽ അപകടം പതിയിരിക്കുന്നു

കേളകം: മാനന്തവാടി-തലശ്ശേരി റോഡിൽ ചുരം ഭാഗത്ത്, ഉരുൾപൊട്ടൽ പ്രളയത്തിൽ തകർന്ന പാതയിലങ്ങോളമിങ്ങോളം അപകടം പതിയിരിക്കുന്നു. യാത്രക്കാർ ശ്രദ്ധിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. ഉരുൾപൊട്ടലിനെ തുടർന്ന് അപകടാവസ്ഥയിലായ നെടുംപോയിൽ ചുരം റോഡിൽ താൽക്കാലിക ഗതാഗതം പുനഃസ്ഥാപിച്ചുവെങ്കിലും നിലവിൽ വീണ്ടും മണ്ണിടിയാനും പാറകൾ ഇളകിവരാനും സാധ്യത തുടരുന്നു. ചെറിയ വാഹനങ്ങൾ മാത്രം അനുവദിച്ച ഈ റോഡിൽ യാത്ര ചെയ്യുന്നവർ ജാഗരൂകരാവുകയും പരമാവധി റോഡിലൂടെയുള്ള യാത്ര ഒഴിവാക്കുകയും വേണമെന്നും കനത്ത മഴയുള്ളതിനാൽ ജാഗ്രത വേണമെന്നും മുന്നറിയിപ്പുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.