പയ്യന്നൂരിൽ കുടുംബശ്രീ കർക്കടകമേള

പയ്യന്നൂർ: നഗരസഭ കുടുംബശ്രീ സി.ഡി.എസ് പോഷക -22 കർക്കടക ഫെസ്റ്റ് തുടങ്ങി. ഗാന്ധി പാർക്കിൽ നഗരസഭ ചെയർപേഴ്സൻ കെ.വി. ലളിത ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ പി.വി. കുഞ്ഞപ്പൻ അധ്യക്ഷത വഹിച്ചു. സ്ഥിരംസമിതി അധ്യക്ഷന്മാരായ വി. ബാലൻ, സി. ജയ, വി.വി. സജിത, ടി. വിശ്വനാഥൻ, ടി.പി. സെമീറ, കൗൺസിലർമാരായ ഇക്ബാൽ പോപുലർ, ദാക്ഷായണി എന്നിവർ സംസാരിച്ചു. കുടുംബശ്രീ സി.ഡി.എസ് ചെയർപേഴ്സൻ പി.പി. ലീല, വൈസ് ചെയർപേഴ്സൻ കെ.വി. പ്രീതി, മെംബർ സെക്രട്ടറി പ്രീത, കുടുംബശ്രീ ബ്ലോക്ക് കോഓഡിനേറ്റർ ലിജിന, എൻ.യു.എം.എൽ സിറ്റിങ് മിഷൻ മാനേജർ ബിനീഷ്, മിനി, കുടുംബശ്രീ അംഗങ്ങൾ എന്നിവർ സംബന്ധിച്ചു. വിവിധതരം കർക്കടക ഔഷധക്കഞ്ഞിക്കൂട്ടുകൾ, കർക്കടക കഞ്ഞി, നാടൻ ഇലകൾ, ഇലക്കറികൾ, തൈലങ്ങൾ, വേവുമരുന്നുകൾ, തേൻ, മരുന്നുകൂട്ടുകൾ, നാടൻ പച്ചക്കറികൾ, കുടുംബശ്രീയുടെ വിവിധതരം നാടൻ ബ്രാന്റഡ് ഉല്പന്നങ്ങൾ ഇവ ഫെസ്റ്റിൽ ലഭ്യമാകും. നാലിന് സമാപിക്കും. പി. വൈ. ആർ കർക്കടക ഫെസ്റ്റ് കുടുംബശ്രീ കർക്കടക ഫെസ്റ്റ് നഗരസഭ ചെയർപേഴ്സൻ കെ.വി. ലളിത ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.